കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

ഇടുക്കി: കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് കട്ടപ്പനയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ആന്ധ്രാപ്രദേശിനും ബിഹാറിനും കാര്യമായ ഫണ്ടുകളും സംരംഭങ്ങളും അനുവദിച്ചിട്ടുണ്ട്, എന്നാല്‍ കേരളത്തെ പാടെ അവഗണിച്ചുവെന്നത് നിരാശാജനകമാണ്. തമിഴ് നാടിനും കര്‍ണാടക്കും പരിഗണന നല്‍കുമ്പോഴും അതിര്‍ത്തി പങ്കിടുന്ന കേരളത്തെ മറന്നുകൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. തുടങ്ങിയ കാര്യങ്ങള്‍ രേഖപ്പെടുത്തി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കത്തയച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബിന്‍ അയ്മനം പരിപാടി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുമൂട്ടില്‍ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് അലന്‍ സി മനോജ് അദ്ധ്യക്ഷനായി. നിയോജക മണ്ഡലം പ്രസിഡന്റ് ആല്‍ബിന്‍ മണ്ണഞ്ചേരി ,കെ എസ് യു സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ജിതിന്‍ ഉപ്പുമാക്കല്‍ ,അഭിലാഷ് വലുമ്മേല്‍, അരവിന്ദ് പി രാജ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






