ജില്ലയിലെ ആനസവാരി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ച്
ജില്ലയിലെ ആനസവാരി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ച്
ഇടുക്കി: ജില്ലയിലെ വിവിധ മേഖലകളില്‍ നടത്തുന്ന ആനസവാരി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചെന്ന് ആരോപണം. മറ്റ് ജില്ലകളില്‍ നിന്നുള്ള ആനകളെ 15 ദിവസത്തില്‍ കൂടുതല്‍ ജില്ലയില്‍ നിര്‍ത്തരുതെന്ന നിര്‍ദേശം പാലിക്കപ്പെടുന്നില്ല. അടിമാലി, കുമളി, തേക്കടി, മൂന്നാര്‍ കൊരണ്ടിക്കാട് കാര്‍മല്‍ഗിരി തുടങ്ങിയ മേഖലകളില്‍ അനധികൃതമായി ആനസവാരി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെതിരേ 2019ല്‍ തൊടുപുഴ സ്വദേശി ഹൈക്കോടതിയെ സമീപിക്കുകയും തുടര്‍ന്ന് ഫെര്‍ഫോമിങ് ആനിമല്‍ റൂള്‍സ് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത ആനകളെ മാത്രമേ ആനസവാരിക്കായി ഉപയോഗിക്കാവുവെന്ന് കലക്ടര്‍ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ജില്ലയിലെ ആനസവാരി കേന്ദ്രങ്ങള്‍ അടയ്ക്കുകയും ചെയ്തു. മറ്റ് ജില്ലകളില്‍നിന്ന് കൊണ്ടുവരുന്ന ആനകളെ പതിനഞ്ച് ദിവസത്തില്‍ കൂടുതല്‍ ഇവിടെ നിര്‍ത്തരുതെന്ന നിര്‍ദേശവും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും നല്‍കിയിരുന്നു. എന്നാല്‍ നിര്‍ദേശങ്ങള്‍ എല്ലാം ലംഘിച്ചാണ് അനധികൃതമായി ആനസവാരി കേന്ദ്രങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഗ്രീന്‍ കെയര്‍ കേരള.
What's Your Reaction?