റോഷി അഗസ്റ്റിന്‍ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച തുക റോയി കെ പൗലോസ് എംഎല്‍എ മറ്റിടങ്ങളിലേക്ക് മാറ്റി: കേരള കോണ്‍ഗ്രസ് എം 

റോഷി അഗസ്റ്റിന്‍ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച തുക റോയി കെ പൗലോസ് എംഎല്‍എ മറ്റിടങ്ങളിലേക്ക് മാറ്റി: കേരള കോണ്‍ഗ്രസ് എം 

Oct 29, 2026 - 15:51
 0
റോഷി അഗസ്റ്റിന്‍ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച തുക റോയി കെ പൗലോസ് എംഎല്‍എ മറ്റിടങ്ങളിലേക്ക് മാറ്റി: കേരള കോണ്‍ഗ്രസ് എം 
This is the title of the web page

ഇടുക്കി: മുന്‍ മന്ത്രി റോഷി അഗസ്റ്റിന്റെ ആസ്തി വികസന ഫണ്ടില്‍നിന്ന് ഇടുക്കി നിയോജകമണ്ഡലത്തിലെ വികസനത്തിനായി അനുവദിച്ച തുക റോയി കെ. പൗലോസ് എംഎല്‍എ മറ്റു പ്രദേശങ്ങളിലേക്ക് മാറ്റിയെന്ന ആരോപണവുമായി കേരള കോണ്‍ഗ്രസ് എം രംഗത്ത്. എംഎല്‍എ ഫണ്ടില്‍നിന്ന് റോഷി അഗസ്റ്റിന്‍ വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, കാമാക്ഷി പഞ്ചായത്തുകളിലെ വിവിധ റോഡുകളുടെ വികസനത്തിനായി തുക അനുവദിക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ബന്ധപ്പെട്ട തദേശസ്ഥാപനങ്ങളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഭരണാനുമതി ലഭിച്ച പദ്ധതികളാണ് മറ്റിടങ്ങളിലേക്ക് മാറ്റിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നേതാക്കള്‍ കലക്ടര്‍ക്ക് പരാതി നല്‍കി. കഴിഞ്ഞ സെപ്റ്റംബര്‍ 19ന് കലക്ടര്‍ക്ക് നല്‍കിയ കത്തിലാണ് വിവരങ്ങള്‍ ചൂണ്ടികാണിച്ചിരിക്കുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതികളിലും 2025-26 വര്‍ഷത്തിലെ പദ്ധതികളിലും ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഏതൊക്കെ പ്രവൃത്തികളാണ് മാറ്റിയതെന്നും ഓരോ പദ്ധതിയുടെയും തുക എത്രയാണെന്നും മാറ്റത്തിന് സ്വീകരിച്ച മാനദണ്ഡങ്ങള്‍ എന്താണെന്നും ജനങ്ങള്‍ക്ക് വ്യക്തമായി വിശദീകരിക്കേണ്ട ഉത്തരവാദിത്വം പുതിയ എംഎല്‍എയ്ക്കുണ്ടെന്ന് കേരള നേതാക്കള്‍ ആവശ്യപ്പെട്ടു. എംഎല്‍എയ്ക്ക് ലഭിക്കുന്ന ആസ്തി വികസന ഫണ്ട് മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി വിനിയോഗിക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍, മുന്‍ ജനപ്രതിനിധിയുടെ കാലത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മുമ്പോട്ടുപോയ പദ്ധതികള്‍ മറ്റിടങ്ങളിലേക്ക് മാറ്റുമ്പോള്‍ അതിന്റെ ഗുണഭോക്താക്കളായ പ്രദേശവാസികളുടെ താല്‍പര്യവും പരിഗണിക്കണം. ഒരു പ്രദേശത്തിന് അനുവദിച്ച വികസനം മറ്റൊരു പ്രദേശത്തേക്ക് മാറ്റുന്നതിലൂടെ ആദ്യ പ്രദേശത്തെ ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട വികസനാവസരം നഷ്ടപ്പെടുത്തിയാല്‍ ശക്തമായ സമര പരിപാടികള്‍ ആരംഭിക്കും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഷിജോ തടത്തില്‍, ഷാജി കാഞ്ഞമല, ജോസ് കുഴിക്കണ്ടം, ജേക്കബ് പിണക്കാട്ട്, രാജു ജോസഫ്, സിജി ചാക്കോ എന്നിവര്‍ അറിയിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow