പാണ്ടിപ്പാറയിലെ എസ് വളവ് വാഹന, കാല്‍നട യാത്രികര്‍ക്ക് ഭീഷണി 

പാണ്ടിപ്പാറയിലെ എസ് വളവ് വാഹന, കാല്‍നട യാത്രികര്‍ക്ക് ഭീഷണി 

Oct 29, 2026 - 15:43
 0
പാണ്ടിപ്പാറയിലെ എസ് വളവ് വാഹന, കാല്‍നട യാത്രികര്‍ക്ക് ഭീഷണി 
This is the title of the web page

ഇടുക്കി: തങ്കമണി - ഇരട്ടയാര്‍ റോഡില്‍ പാണ്ടിപ്പാറയിലെ എസ് വളവ് വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് നാട്ടുകാര്‍. റോഡിന്റെ വീതി കുറവും, നിര്‍മാണത്തിലെ അപാകതകളും, ചരിവും ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ മേഖലയില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഇരുചക്ര വാഹനങ്ങള്‍ മുതല്‍ സ്വകാര്യ ബസുകള്‍ വരെ ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. 
2018ല്‍ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ച ഈ റോഡ് സെന്‍ട്രല്‍ റോഡ് ഫണ്ട് പദ്ധതിയുടെ ഭാഗമായി ജോയ്‌സ് ജോര്‍ജ് എം പി ആയിരുന്ന കാലത്താണ് വികസിപ്പിച്ചത്. എന്നാല്‍ റോഡിന്റെ വികസനപ്രവൃത്തികള്‍ നടന്നിട്ടും വളവിലെ അപകടസാധ്യതയ്ക്ക് ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല. ആവശ്യമായിടത്ത് റോഡ് വീതികൂട്ടുകയും, വളവിന്റെ സുരക്ഷ മെച്ചപ്പെടുത്തുകയും, മുന്നറിയിപ്പ് ബോര്‍ഡുകള്‍, റോഡ് മാര്‍ക്കിങ്ങുകള്‍, മറ്റ് സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ അടിയന്തരമായി ഒരുക്കണമെന്നുമാണ് ആവശ്യം. വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിലുള്‍പ്പെടെ നിരവധി പരാതികള്‍ നല്‍കിയിട്ടും പരിഹാരമില്ലെന്നാണ് ഉയരുന്ന ആരോപണം.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow