വെള്ളിലാംകണ്ടത്ത് വന്‍തോതില്‍ മണ്ണ് തള്ളുന്നു: കുടിവെള്ള സ്രോതസുകളിലേക്ക് ഒലിച്ചിറങ്ങുമെന്ന് ആശങ്ക
വെള്ളിലാംകണ്ടത്ത് വന്‍തോതില്‍ മണ്ണ് തള്ളുന്നു: കുടിവെള്ള സ്രോതസുകളിലേക്ക് ഒലിച്ചിറങ്ങുമെന്ന് ആശങ്ക

ഇടുക്കി: മലയോര ഹൈവേ നിര്‍മാണത്തോടനുബന്ധിച്ച് ഇടിച്ച മണ്ണ് വെള്ളിലാംകണ്ടം സ്വദേശിയുടെ ഭൂമിയില്‍ തള്ളിയതോടെ കുടിവെള്ള സ്രോതസുകള്‍ മലീമസമാകുമോയെന്ന് ആശങ്ക. മഴ പെയ്താല്‍ മണ്ണൊലിച്ച് കുളങ്ങളിലും കിണറുകളിലും എത്താന്‍ സാധ്യതയുണ്ട്. വഴിയോരങ്ങളില്‍ നിന്ന് മണ്ണുമാന്തി യന്ത്രമുപയോഗിച്ച് എടുക്കുന്ന മണ്ണ് വെള്ളിലാംകണ്ടം സ്വദേശിയുടെ ഭൂമിയിലാണ് തള്ളുന്നത്. വന്‍തോതില്‍ മണ്ണ് തള്ളിയതോടെ റോഡിന്റെ അടിഭാഗത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ രംഗത്തെത്തി. മഴ പെയ്താല്‍ മണ്ണ് തോട്ടിലേക്ക് ഒലിച്ചിറങ്ങി നീരൊഴുക്ക് തടസപ്പെടും. ഇത് കൃഷിയിടങ്ങളില്‍ വെള്ളം കയറാനും കുളങ്ങളും കിണറുകളും മലീമസപ്പെടാനും സാധ്യതയേറെയാണ്.
പരാതി നല്‍കിയിട്ടും വീണ്ടും മണ്ണ് തള്ളുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. കൈത്തൊടിന് സമീപം വസ്തുവിനോടുചേര്‍ന്ന് സംരക്ഷണഭിത്തി നിര്‍മിച്ചാല്‍ പരിഹാരമാകും. വലിയ കല്ലുകളും മരക്കുറ്റികളും കൈത്തോട്ടിലേക്ക് പതിച്ചിട്ടുണ്ട്. മണ്ണ് തള്ളുമ്പോള്‍ വലിയ പാറക്കല്ലുകള്‍ ഉരുണ്ട് കൃഷിയിടങ്ങളില്‍ പതിക്കുകയാണ്. സ്ഥലം സന്ദര്‍ശിച്ച കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ്, ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് അറിയിച്ചു.
What's Your Reaction?






