കോവില്‍മലയില്‍ കാര്‍ഷിക സെമിനാറും ഫലവൃക്ഷത്തൈ വിതരണവും
കോവില്‍മലയില്‍ കാര്‍ഷിക സെമിനാറും ഫലവൃക്ഷത്തൈ വിതരണവും

ഇടുക്കി: പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റിയും തൃശൂര്‍ ഐസിഎആറും ചേര്‍ന്ന് ചേര്‍ന്ന് കോവില്‍മലയില്‍ കാര്‍ഷിക സെമിനാറും ഫലവൃക്ഷത്തൈ വിതരണവും നടത്തി. 'വീട്ടുവളപ്പിലെ കൃഷിയിലൂടെ കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണം' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ കോഴിമല, രാജപുരം, ചെന്നിനായ്ക്കന്‍കുടി, പൂവന്തിക്കുടി എന്നിവിടങ്ങളില്‍ നിന്നുള്ള നൂറിലേറെ കര്‍ഷകര്‍ പങ്കെടുത്തു. ഐസിഎആര്‍ ശാസ്ത്രജ്ഞ ഡോ. സുമ എ, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. കെ പ്രദീപ്, ഡോ. എം ലത, പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജില്‍സണ്‍ ജെയിംസ് കുന്നത്തുപുരയിടം, ഫാ. ജേക്കബ് മങ്ങാടം, കോവില്‍മല രാജാവ് രാമന്‍ രാജമന്നന്‍, ടി പി ദിവാകരന്‍, കാഞ്ചിയാര്‍ പഞ്ചായത്ത് അംഗങ്ങളായ വി ആര്‍ ആനന്ദന്‍, ലിനു ജോസ്, ഡോ. പി പി തിരുമലൈസ്വാമി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






