റവന്യു ജില്ലാ സ്കൂൾ കായിക മേള തുടങ്ങി
റവന്യു ജില്ലാ സ്കൂൾ കായിക മേള തുടങ്ങി
ഇടുക്കി : ഇടുക്കിയുടെ കൗമാര കായിക കുത്തിപ്പിന് തുടക്കം. നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന മേള 16ന് സമാപിക്കും. വിവിധ ഉപ ജില്ലകളിൽ നിന്നുള്ള കായിക താരങ്ങൾ അണിനിരന്ന മാർച്ച് പാസ്റ്റോടെയാണ് മേള ആരംഭിച്ചത്. തുടർന്ന് നടന്ന പൊതുസമ്മേളനം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ അധ്യക്ഷനായി. വിദ്യാഭ്യാസ ഓഫീസർ ഗീത പി സി, ജനപ്രതിനിധികളായ മുകേഷ് മോഹൻ, സോണിയ മാർട്ടിൻ, മോഹനൻ മുല്ലക്കൽ, ജിജോ മരങ്ങാട്ട്, ജോമോൻ പുഷ്പകണ്ടം, തുടങ്ങിയവർ പകുങ്കെടുത്തു.
What's Your Reaction?