സിപിഐ എം ജില്ലാ ഹര്‍ത്താലിന് പിന്തുണ: വ്യാപാരി വ്യവസായി സമിതി 

സിപിഐ എം ജില്ലാ ഹര്‍ത്താലിന് പിന്തുണ: വ്യാപാരി വ്യവസായി സമിതി 

Oct 14, 2026 - 17:19
Oct 14, 2026 - 17:33
 0
സിപിഐ എം ജില്ലാ ഹര്‍ത്താലിന് പിന്തുണ: വ്യാപാരി വ്യവസായി സമിതി 
This is the title of the web page

ഇടുക്കി: കലക്ടറുടെ ജനദ്രോഹ ഉത്തരവുകള്‍ക്കും ഭൂപ്രശ്നം പരിഹരിക്കുന്നതിലെ യുഡിഎഫ് സര്‍ക്കാരിന്റെ അനാസ്ഥയ്ക്കുമെതിരെ സിപിഐ എം ആഹ്വാനംചെയ്ത ജില്ലാ ഹര്‍ത്താലിനെ പിന്തുണയ്ക്കുമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി. രാത്രികാല സഞ്ചാര നിയന്ത്രണം വ്യാപാര, വാണിജ്യ, ടൂറിസം മേഖലകള്‍ക്ക് തിരിച്ചടിയാകും. ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പുനപ്പരിശോധിക്കണം. അധികാരത്തില്‍ എത്തിയാലുടന്‍ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് പ്രഖ്യാപിച്ച യുഡിഎഫ് സര്‍ക്കാര്‍ ആറുമാസമായിട്ടും അനാസ്ഥ കാട്ടുന്നു. നിര്‍മാണ നിരോധനവും ഉത്തരവുകളും മൂലം കര്‍ഷകരും വ്യാപാരികളും നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമുണ്ടാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Slide 1
Slide 2

ധര്‍ണയും ഓഫീസ് ഉദ്ഘാടനവും ഏരിയ സമ്മേളനവും 15ന്

Slide 1

യുപിഐ ഇടപാടുകള്‍ക്ക് അധിക സര്‍ചാര്‍ജും ജിഎസ്ടിയും ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമിതി 15ന് രാവിലെ 10.30ന് യൂണിയന്‍ ബാങ്ക് കട്ടപ്പന ശാഖയ്ക്കുമുമ്പില്‍ ധര്‍ണ നടത്തും. ജില്ലാ സെക്രട്ടറി സാജന്‍ കുന്നേല്‍ ഉദ്ഘാടനംചെയ്യും. ഏരിയ സെക്രട്ടറി മജീഷ് ജേക്കബ് അധ്യക്ഷനാകും. സംസ്ഥാന കമ്മിറ്റിയംഗം ജോസ് വര്‍ഗീസ് സംസാരിക്കും. അശോക ജങ്ഷനില്‍നിന്ന് ആരംഭിക്കുന്ന പ്രകടനത്തില്‍ പ്രവര്‍ത്തകര്‍ അണിനിരക്കും. സമിതി കട്ടപ്പന യൂണിറ്റ് ഓഫീസ് അന്നേദിവസം ഉച്ചയ്ക്ക് 12ന് ചേന്നാട്ടുമറ്റം ജങ്ഷനിലെ കെപി ബില്‍ഡിങ്ങില്‍ തുറക്കും. സാജന്‍ കുന്നേല്‍ ഉദ്ഘാടനംചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിന് രണ്ടിന് കട്ടപ്പന ആര്‍എംഎസ് ഓഡിറ്റോറിയത്തില്‍ സമിതി ഏരിയ സമ്മേളനം നടക്കും. ജോസ് വര്‍ഗീസ് ഉദ്ഘാടനംചെയ്യും. സാജന്‍ കുന്നേല്‍, മജീഷ് ജേക്കബ് തുടങ്ങിയവര്‍ സംസാരിക്കും.വാര്‍ത്താസമ്മേളനത്തില്‍ സാജന്‍ കുന്നേല്‍, മജീഷ് ജേക്കബ്, ആല്‍വിന്‍ തോമസ്, ജി എസ് ഷിനോജ്, എം ആര്‍ അയ്യപ്പന്‍കുട്ടി, പി ബി സുരേഷ് എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow