ആംബുലന്‍സിനും രക്ഷയില്ലാതെ മലയോര ഹൈവേയിലെ ഗതാഗത തടസം
ആംബുലന്‍സിനും രക്ഷയില്ലാതെ മലയോര ഹൈവേയിലെ ഗതാഗത തടസം

ഇടുക്കി: രോഗികളുമായി എത്തുന്ന ആംബുലന്‍സിനും രക്ഷയില്ലാതെ മലയോര ഹൈവേയിലെ ഗതാഗത തടസം.മലയോര ഹൈവേയുടെ ഭാഗമായി കട്ടപ്പന സ്‌കൂള്‍ കവലയില്‍ കലുങ്ക് നിര്‍മിക്കുന്നതില്‍ താമസം നേരിടുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. നിര്‍മാണ പൂര്‍ത്തീകരണത്തിന്റെ ഭാഗമായി ബിഎം-ബിസി നിലവാരത്തില്‍ ടാറിങ്ങും നടത്തി. എന്നാല്‍ കലിങ്കുകളുടെ നിര്‍മ്മാണം ഇപ്പോഴും നടക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ആദ്യഘട്ടത്തില്‍ തന്നെ പലയിടങ്ങളിലും കലിങ്കുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ ടാറിങ്ങിനു ശേഷമാണ് സ്‌കൂള്‍ കവലയില്‍ കലിങ്ക് നിര്‍മിക്കുന്നത്. ഇത് ഗതാഗത തടസ്സം രൂക്ഷമാവുന്നതിന് കാരണമാകുന്നു. കട്ടപ്പനയിലെ വിവിധ ആശുപത്രിയിലേക്ക് കടന്നു ചെല്ലുന്ന ഏറ്റവും പ്രധാന പാതയാണിത്. ഒപ്പം കോട്ടയം മെഡിക്കല്‍ കോളേജിലേക്കും ഇതുവഴി വേണം കടന്നു പോകാന്‍. ഗതാഗത സ്തംഭനം ഉണ്ടാകുന്നതോടെ രോഗികളുമായി ആംബുലന്‍സുകള്‍ അടക്കം ഗതാഗതക്കുരുക്കില്‍ പെട്ടു കിടക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ഗതാഗതം നിയന്ത്രിക്കാന്‍ പകല്‍ സമയങ്ങളില്‍ മലയോര ഹൈവേയുടെ നിര്‍മാതാക്കള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ആളുകള്‍ ഉണ്ടെങ്കിലും, രാത്രി ഗതാഗത തടസ്സം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കേണ്ട സ്ഥിതിയാണ് ഉള്ളത്. കിലോമീറ്റര്‍ ഓളം വണ്ടികള്‍ ഗതാഗതക്കുരുകള്‍ കിടക്കുന്നതാണ് പതിവ്. ഏറ്റവും തിരക്കുള്ള ഭാഗത്ത് കാലുങ്ക് നിര്‍മാണം അവസാനഘട്ടത്തിലാക്കിയതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
What's Your Reaction?






