കട്ടപ്പന ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 3 മുതല്‍ 6 വരെ വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളില്‍ 

കട്ടപ്പന ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 3 മുതല്‍ 6 വരെ വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളില്‍ 

Oct 29, 2026 - 17:22
 0
കട്ടപ്പന ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 3 മുതല്‍ 6 വരെ വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളില്‍ 
This is the title of the web page

ഇടുക്കി: കട്ടപ്പന ഉപജില്ലാ സ്‌കൂള്‍ കലോത്സവം - 'സര്‍ഗധാര' നവംബര്‍ 3, 4, 5. 6 തീയതികളില്‍ വെള്ളയാംകുടി സെന്റ് ജെറോംസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. വിവിധ സ്‌കൂളുകളില്‍ നിന്നായി 4500ലേറെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും. 3ന് രാവിലെ 9.30ന് രചന മത്സരങ്ങള്‍ ആരംഭിക്കും. 
4ന് രാവിലെ 9ന് റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്സണ്‍ ജോയി വെട്ടിക്കുഴി അധ്യക്ഷനാകും. കട്ടപ്പന ഡിഇഒ സുജിത്ത് പി മുഖ്യപ്രഭാഷണം നടത്തും. കട്ടപ്പന എഇഒ സി രാജശേഖരന്‍ സന്ദേശം നല്‍കും. ലോഗോ തയാറാക്കിയ മേരികുളം സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ഥിനി അന്ന ജോസിയെ മാനേജര്‍ മോണ്‍. അബ്രാഹം പുറയാറ്റ് അനുമോദിക്കും. ഇടുക്കി രൂപതാ വിദ്യാദ്യാസ ഏജന്‍സി സെക്രട്ടറി ഫാ.ജോര്‍ജ് തകിടിയേല്‍ കലോത്സവ സുവനീര്‍ പ്രകാശനം ചെയ്യും. . 14 വേദികളിലായി മത്സരങ്ങള്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മനോജ് മുരളി, ജനറല്‍ കണ്‍വീനര്‍ ജിജി ജോര്‍ജ്, ജോയിന്റ് കണ്‍വീനര്‍മാരായ വിന്‍സി സെബാസ്റ്റ്യന്‍, ബിനോയി മഠത്തില്‍, സൈജുമോന്‍ ജോസഫ്, കൗണ്‍സിലര്‍മാരായ ബീന സിബി, ലിസി തോമസ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോബി മാത്യു, പബ്ളിസിറ്റി കണ്‍വീനര്‍ അനീഷ് ആനന്ദ് എന്നിവര്‍  പങ്കെടുത്തു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow