വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതെ ജില്ലാ ആസ്ഥാനത്തെ ഹോട്ടലുകള്‍ 

വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതെ ജില്ലാ ആസ്ഥാനത്തെ ഹോട്ടലുകള്‍ 

Apr 13, 2026 - 13:05
 0
വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതെ ജില്ലാ ആസ്ഥാനത്തെ ഹോട്ടലുകള്‍ 
This is the title of the web page

ഇടുക്കി: ജില്ലാ ആസ്ഥാനത്തെ ഹോട്ടലുകളിലും ബേക്കറികളിലും വിലവിവര പട്ടിക മറച്ചുവച്ച് ആളുകളില്‍നിന്ന് ഭക്ഷ്യസാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതായി പരാതി. ഒരു നാരങ്ങാവെള്ളത്തിന് 25 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം തയാറാകുന്നില്ലെന്നും ആരോപണമുണ്ട്. ഇടുക്കി ഡബിള്‍ കട്ടിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഹൈറേഞ്ച് ഹോട്ടലില്‍  കയറി ഭക്ഷണത്തിന്റെ വില ചോദിച്ചാല്‍ ജീവനക്കാരില്‍നിന്ന് വ്യക്തമായ മറുപടി ലഭിക്കുന്നില്ല. ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ കൈയില്‍ കിട്ടുന്നതാകട്ടെ ഓരോ ഇനത്തിന്റെയും വില പ്രത്യേകം രേഖപ്പെടുത്താത്ത വെറുമൊരു തുണ്ടുകടലാസും. എത്ര രൂപയുടെ ഭക്ഷണമാണ് കഴിച്ചതെന്നുപോലും ആളുകള്‍ക്ക് ഇതില്‍നിന്ന് മനസിലാക്കാന്‍ സാധിക്കാറില്ല. ഭക്ഷണം കഴിക്കാനെത്തുന്ന ആളുകളെ മനസിലാക്കി തരം പോലെ പണം വാങ്ങിക്കുകയാണ് പുതിയ രീതി.  ഇത്തരം തട്ടിപ്പിന് ഏറ്റവും കൂടുതല്‍ ഇരയാകുന്നത് വിനോദ സഞ്ചാരികളാണ്.  ഭക്ഷ്യവകുപ്പിന്റെ കര്‍ശന നിര്‍ദേശമുണ്ടായിട്ടും മിക്കയിടത്തും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാന്‍ ഉടമകള്‍ തയാറായിട്ടില്ല. വിനോദ സഞ്ചാരികളെ കൂടാതെ ജില്ലാ ആസ്ഥാനത്ത് വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍,  തൊഴിലാളികള്‍, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ എന്നിവരൊക്കെയാണ് ചൂഷണത്തിന് പ്രധാനമായും ഇരയാകുന്നത്. കൃത്യമായ ബില്ല് നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ തെളിവ് സഹിതം ഉപഭോക്തൃ കോടതിയെയും മറ്റ് വകുപ്പുകളെയും സമീപിക്കാനൊരുങ്ങുകയാണ് ഉപഭോക്താക്കള്‍. ഭക്ഷ്യ സുരക്ഷാ വകുപ്പും താലൂക്ക് തല ഉദ്യോഗസ്ഥരും അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow