അടിമാലി ടൗണിലെ കടയില്‍ മോഷണം: 20,000 രൂപയും സാധനങ്ങളും കവര്‍ന്നു

അടിമാലി ടൗണിലെ കടയില്‍ മോഷണം: 20,000 രൂപയും സാധനങ്ങളും കവര്‍ന്നു

May 16, 2026 - 13:59
 0
അടിമാലി ടൗണിലെ കടയില്‍ മോഷണം: 20,000 രൂപയും സാധനങ്ങളും കവര്‍ന്നു
This is the title of the web page

ഇടുക്കി: അടിമാലി ടൗണിലെ വ്യാപാര സ്ഥാപനത്തില്‍ പട്ടാപ്പകല്‍ മോഷണം. ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ടംഗ സംഘം പണവും സാധനങ്ങളും കവര്‍ന്നു. മോഷണത്തിന്റെ സിസി ടിവി ദൃശ്യവും പുറത്തുവന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. സ്ഥാപനത്തില്‍ ആളില്ലാത്ത സമയത്ത് ജാക്കറ്റും ഹെല്‍മറ്റും ധരിച്ചെത്തിയവര്‍, 20,000 രൂപയും വില്‍പ്പനക്കായി വച്ചിരുന്ന കത്തി, വാക്കത്തി ഉള്‍പ്പെടെ 4000 രൂപയുടെ സാധനങ്ങളും കവര്‍ന്നു. പൊലീസ് അന്വേഷണം തുടങ്ങി.

What's Your Reaction?

like

dislike

love

funny

angry

sad

wow