പദ്ധതി നിര്‍വഹണത്തില്‍ ക്രമക്കേട്: മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിക്കും അസിസ്റ്റന്റ് സെക്രട്ടറിക്കും സസ്‌പെന്‍ഷന്‍

പദ്ധതി നിര്‍വഹണത്തില്‍ ക്രമക്കേട്: മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിക്കും അസിസ്റ്റന്റ് സെക്രട്ടറിക്കും സസ്‌പെന്‍ഷന്‍

May 16, 2026 - 15:16
May 16, 2026 - 17:57
 0
പദ്ധതി നിര്‍വഹണത്തില്‍ ക്രമക്കേട്: മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിക്കും അസിസ്റ്റന്റ് സെക്രട്ടറിക്കും സസ്‌പെന്‍ഷന്‍
This is the title of the web page

ഇടുക്കി: മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി ജി പി ഉദയകുമാറിനെയും അസിസ്റ്റന്റ് സെക്രട്ടറി മനേഷ് ദേവിനെയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. 2025- 2026 സാമ്പത്തിക വര്‍ഷത്തിലെ വിവിധ പദ്ധതികളിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്‌ടോപ് വിതരണത്തില്‍ അനര്‍ഹരെ ഉള്‍പ്പെടുത്തി പണം വാങ്ങുകയും. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വയോജനങ്ങള്‍ക്കുള്ള കട്ടില്‍, മെത്ത തുടങ്ങിയവയുടെ വിതരണത്തില്‍ വ്യാജ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുകയും വിവിധ പദ്ധതികളില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി ക്രമകേടുകള്‍ നടത്തി. മൂന്നാറിലെ മാലിന്യ സംസ്‌കരണത്തിനായി വര്‍ഷം തോറും രണ്ട് കോടിയിലധികം രൂപ ചെലവഴിക്കുന്നുണ്ടെങ്കിലും മാലിന്യ സംസ്‌കരണം കാര്യക്ഷമമല്ല എന്ന് വിലയിരുത്തി. ഇതോടൊപ്പം ശ്മശാനം അറ്റകുറ്റപണി, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ വിവിധ പദ്ധതികളില്‍ ക്രമകെടുകള്‍ നടന്നതായി കണ്ടത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇരുവരെയും സസ്‌പെന്‍ഡ് ചെയ്ത് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഉത്തരവായി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow