രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടി: കോണ്‍ഗ്രസ് കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനം നടത്തി
രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടി: കോണ്‍ഗ്രസ് കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനം നടത്തി
ഇടുക്കി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി പ്രകടനവും യോഗവും നടത്തി. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരണമണി മുഴങ്ങുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും സ്വതന്ത്രഭാരതത്തിന്റെ ഭരണഘടന ആട്ടിമറിച്ചുകൊണ്ട് അധികാരത്തില്‍ തുടരാന്‍ നരേന്ദ്രമോദിക്ക് അവസരം ഒരുക്കിയ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ജനാധിപത്യത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ഭവനില്‍നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഗാന്ധി സ്‌ക്വയറില്‍ സമാപിച്ചു. തുടര്‍ന്ന് ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചു. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. തോമസ് മൈക്കിള്‍, ജോയി പോരുന്നോലി, സിബി പാറപ്പായി, ഷാജി വെള്ളംമാക്കല്‍, സി എം തങ്കച്ചന്‍, പി എസ് മേരിദാസന്‍, പ്രശാന്ത് രാജു, സന്തോഷ് ഒലിനാല്‍, കെ റ്റി ജയന്‍, ബീനാ ടോമി, സോണിയ ജയ്ബി, ലിസി ജോണി, രഞ്ജിനി സജീവ്, സജിമോള്‍ ഷാജി, ജോസ് കലയത്തിനാല്‍, റൂബി വേഴമ്പത്തോട്ടം, ജോണി വടക്കേക്കര, അരുണ്‍കുമാര്‍ കപ്പുകാട്ടില്‍, അലന്‍ സി മനോജ്, പൊന്നപ്പന്‍ അഞ്ചപ്ര, രാധാകൃഷ്ണന്‍ നായര്‍, ഷിബു പുത്തന്‍പുരക്കല്‍, ഷാജന്‍ എബ്രഹാം, രാജന്‍ കാലാച്ചിറ, ഷിജോ കാക്കാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?