വനം വന്യജീവി വാരാചരണം: തങ്കമണി സെന്റ് തോമസ് സ്‌കൂളിലെ എന്‍സിസി കേഡറ്റുകള്‍ ഇടുക്കി വന്യജീവി സങ്കേതത്തില്‍ ട്രക്കിങ് നടത്തി 

വനം വന്യജീവി വാരാചരണം: തങ്കമണി സെന്റ് തോമസ് സ്‌കൂളിലെ എന്‍സിസി കേഡറ്റുകള്‍ ഇടുക്കി വന്യജീവി സങ്കേതത്തില്‍ ട്രക്കിങ് നടത്തി 

Oct 8, 2026 - 12:50
 0
വനം വന്യജീവി വാരാചരണം: തങ്കമണി സെന്റ് തോമസ് സ്‌കൂളിലെ എന്‍സിസി കേഡറ്റുകള്‍ ഇടുക്കി വന്യജീവി സങ്കേതത്തില്‍ ട്രക്കിങ് നടത്തി 
This is the title of the web page

ഇടുക്കി: വനം വന്യജീവി വാരാചരണത്തിന്റെ ഭാഗമായി തങ്കമണി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജൂനിയര്‍ എന്‍സിസി വിഭാഗം കേഡറ്റുകള്‍ ഇടുക്കി വന്യജീവി സങ്കേതത്തില്‍ ട്രക്കിങ് നടത്തി. കുട്ടികള്‍ക്ക് വനത്തെ കൂടുതല്‍ അടുത്തറിയുന്നതിനും, മൃഗങ്ങളുടെ ആവാസ വ്യവസ്ഥ, വനത്തിലെ ഔഷധസസ്യങ്ങള്‍, ചിത്രശലഭ ഇനങ്ങള്‍, എന്നിവയെക്കുറിച്ചും, വനത്തില്‍ നിശബ്ദത പാലിക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികള്‍ക്ക് വനപാലകര്‍ വിശദീകരിച്ച് നല്‍കി. 60 എന്‍സിസി കേഡറ്റുകളാണ് ട്രക്കിങില്‍ പങ്കെടുത്തത്. വനം വന്യജീവി സംരക്ഷണ പ്രതിജ്ഞ, ആവാസ വ്യവസ്ഥയെക്കുറിച്ചുള്ള പഠനം, പക്ഷി നിരീക്ഷണം, ഫോറസ്റ്റ്  ഉദ്യോഗസ്ഥര്‍ നടത്തുന്ന സെമിനാര്‍ എന്നിവയും പരിപാടിയുടെ ഭാഗമായി നടത്തി. തുടര്‍ന്ന് കേഡറ്റുകള്‍ വനത്തിലൂടെ പോകുന്ന തൊടുപുഴ പുളിയന്‍മല റോഡിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു. അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രസാദ് കുമാര്‍ ബി, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ അനീഷ് പി പി, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുധീഷ് പി ആര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കണ്ണന്‍, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് ഓഫീസര്‍ ഗോപാലന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അനീഷ് എന്നിവര്‍ സംസാരിച്ചു. എന്‍സിസി 33 ബെറ്റാലിയന്‍ സിക്യുഎംഎസ് ഹര്‍മേന്ദ്ര സിങ്, സുബൈധാര്‍ ദേവേന്ദ്ര സിങ്, എന്‍സിസി ഫസ്റ്റ് ഓഫീസര്‍ മധു കെ ജയിംസ്, ബിനോയി വര്‍ഗീസ്, കേഡറ്റുകളായ സി പി എല്‍ നവനീത് കൃഷ്ണ എന്‍, സിപിഎല്‍ അന്‍സു മാര്‍ട്ടിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow