വേനല്‍ചൂടില്‍ കുളിരേകാന്‍ പൊന്മുടി: ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ തിരക്ക്
വേനല്‍ചൂടില്‍ കുളിരേകാന്‍ പൊന്മുടി: ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ തിരക്ക്
ഇടുക്കി: വേനല്‍ കടുത്തതോടെ കുളിര്‍മ തേടി ഇടുക്കിയുടെ മലയോരങ്ങളിലേക്ക് സഞ്ചാരികളുടെ വന്‍ തിരക്ക്. അവധിക്കാലം ആഘോഷമാക്കാന്‍ ജില്ലയിലെത്തുന്നവര്‍ക്ക് പ്രധാന ആകര്‍ഷണമായി മാറിയിരിക്കുന്നത് ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങളിലെ ജലവിനോദങ്ങളാണ്. രാജാക്കാട് പൊന്മുടി ഡാം ആന്റ് ഡെയില്‍ ടൂറിസം സെന്ററാണ് ഇപ്പോള്‍ സഞ്ചാരികളുടെ പ്രധാന ഇടത്താവളം. വൈദ്യുതി ഉത്പാദനത്തിന്റെ ഭാഗമായി ആനയിറങ്കല്‍ ഡാം തുറന്നുവിട്ടിരിക്കുന്നതിനാല്‍ പന്നിയാര്‍ പുഴയും പൊന്മുടി ഡാമും ഇപ്പോള്‍ ജലസമൃദ്ധമാണ്. കത്തുന്ന വേനലിലും തണുത്ത കാറ്റ് ആസ്വദിച്ചുള്ള ബോട്ട് യാത്ര സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം നല്‍കുന്നു. വനസമാനമായ അന്തരീക്ഷത്തിന് നടുവിലെ തടാകത്തിലൂടെയുള്ള യാത്ര ഏറെ ആസ്വാദ്യകരമാണെന്ന് സഞ്ചാരികള്‍ പറയുന്നു. ബോട്ടിങിന് പുറമെ കുട്ടികള്‍ക്കായുള്ള പാര്‍ക്കും പ്രകൃതിഭംഗി ആസ്വദിച്ച് വിശ്രമിക്കാനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുടുംബങ്ങളുമായി എത്തുന്നവര്‍ക്ക് കുറഞ്ഞ ചിലവില്‍ മികച്ച വിനോദസൗകര്യങ്ങളാണ് ഹൈഡല്‍ ടൂറിസം വകുപ്പ് പൊന്മുടിയില്‍ ഒരുക്കിയിരിക്കുന്നത്.
What's Your Reaction?