ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ 'വിത്തു മുതല്‍ വിപണി വരെ' പദ്ധതിക്ക് തുടക്കമായി
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ 'വിത്തു മുതല്‍ വിപണി വരെ' പദ്ധതിക്ക് തുടക്കമായി
ഇടുക്കി: കാര്‍ഷിക മേഖലയ്ക്കായി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന 'വിത്തു മുതല്‍ വിപണി വരെ' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി കര്‍ഷക ഗ്രൂപ്പുകള്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയും സെമിനാറും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോള്‍ ജിന്നി ഉദ്ഘാടനംചെയ്തു. പച്ചക്കറി ഉള്‍പ്പെടെയുള്ള കൃഷിയില്‍ താല്‍പര്യമുള്ള കര്‍ഷക സംഘങ്ങള്‍ക്ക് വിത്തും വളവും ലഭ്യമാക്കുന്നതിനൊപ്പം വിളവുകള്‍ക്ക് മികച്ച വില ഉറപ്പാക്കാന്‍ വിപണിയും പദ്ധതിയിലൂടെ ഒരുക്കും. കൃഷി വകുപ്പുമായി സഹകരിച്ച് കര്‍ഷകര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി നല്‍കുന്നതാണ് പദ്ധതി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി ഉസ്മാന്‍ അധ്യക്ഷനായി. ജില്ലാ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സുനിത സി എസ് സെമിനാര്‍ നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മോളി ടോമി, വി എ ഉലഹന്നാന്‍, സോണ ട്രീസ ജോബി, അംഗങ്ങളായ കെ കെ സുബി, സ്റ്റീഫന്‍, ടെസ്സി തങ്കച്ചന്‍, മാളവിക ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്കിന് കീഴിലുള്ള വിവിധ കാര്‍ഷിക സ്വയം സഹായ സംഘങ്ങളുടെ പ്രതിനിധികള്‍ പരിശീലനത്തില്‍ പങ്കെടുത്തു.
What's Your Reaction?