രാജാക്കാട് കനകക്കുന്ന് മലയില്‍ സാമൂഹിക വിരുദ്ധ ശല്യം രൂക്ഷം   

രാജാക്കാട് കനകക്കുന്ന് മലയില്‍ സാമൂഹിക വിരുദ്ധ ശല്യം രൂക്ഷം   

May 14, 2026 - 10:47
 0
രാജാക്കാട് കനകക്കുന്ന് മലയില്‍ സാമൂഹിക വിരുദ്ധ ശല്യം രൂക്ഷം    
This is the title of the web page

ഇടുക്കി: രാജാക്കാട് പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കനകക്കുന്ന് മലയില്‍ സാമൂഹിക വിരുദ്ധ ശല്യം രൂക്ഷം. മലമുകളിലും സമീപപ്രദേശങ്ങളിലെ കൃഷിയിടങ്ങളിലും മദ്യക്കുപ്പികളും മറ്റ് മാലിന്യങ്ങളും വലിച്ചെറിയുന്നത് കര്‍ഷകര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. 
വൈകുന്നേരമാകുന്നതോടെ മദ്യപസംഘങ്ങള്‍ ഇവിടേയ്ക്ക് കടന്നുവരുന്നതിനാല്‍ സഞ്ചാരികള്‍  ഇവിടം ഉപേക്ഷിക്കുന്ന സ്ഥിതിയുമുണ്ട്. പ്രദേശവാസികളായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വഴി നടക്കാന്‍ കഴിയാത്ത സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.  മദ്യപിക്കുന്നത് ചോദ്യം ചെയ്യുന്നവരെ കൈയേറ്റം ചെയ്യാന്‍  ശ്രമിച്ചതായും പരാതിയുണ്ട്. അസ്തമയ കാഴ്ചകള്‍ ആസ്വദിക്കാന്‍ നിരവധി സഞ്ചാരികളാണ് ഇവിടേയ്‌ക്കെത്തുന്നത്. പഞ്ചായത്ത് പുതിയ ടൂറിസം പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ച് വരികയാണ്. എന്നാല്‍ നിലവിലിവിടം മദ്യപ സംഘങ്ങളുടെ താവളമായി മാറി കഴിഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow