കാമാക്ഷി എന്‍എസ്എസ് കരയോഗം വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
കാമാക്ഷി എന്‍എസ്എസ് കരയോഗം വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
ഇടുക്കി: കാമാക്ഷി ശ്രീരാമവിലാസം എന്‍എസ്എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം നടത്തി. ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് ആര്‍. മണിക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. വളരെ ഭംഗിയായി പ്രവര്‍ത്തിച്ചുപോകുന്ന കാമാക്ഷി കരയോഗത്തിന്റെ തെരഞ്ഞെടുപ്പ് നടപടികള്‍ നടത്താതെ നീട്ടിക്കൊണ്ടുപോകുന്ന ഹെഡ്ഓഫീസിന്റെ നടപടി പ്രതിഷേധാര്‍ഹവും ജനാധിപത്യ വിരുദ്ധവുമാണെന്നും നീതിക്കുവേണ്ടി ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ നടത്തുന്ന അതിജീവന പോരാട്ടത്തില്‍ ഒപ്പം നില്‍ക്കുന്ന കാമാക്ഷിയിലെ സമുദായ അംഗങ്ങളോട് നന്ദിയും കടപ്പാടും ഉണ്ടെന്നും ആര്‍ മണിക്കുട്ടന്‍ പറഞ്ഞു. കരയോഗം പ്രസിഡന്റ് കെ ജെ രവീന്ദ്രന്‍ അധ്യക്ഷനായി. സെക്രട്ടറി സി ശ്രീകുമാര്‍, വനിതാ സമാജം പ്രസിഡന്റ് സുലത കെഎസ്, സെക്രട്ടറി ഗീത ചന്ദ്രന്‍, പി ഡി സത്യന്‍, വസുമതി ആര്‍ നായര്‍, ടി പി രാജശേഖരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?