കെസിവൈഎം സംസ്ഥാന യുവജന ദിനാഘോഷം മുരിക്കാശേരിയില്‍ നടത്തി
കെസിവൈഎം സംസ്ഥാന യുവജന ദിനാഘോഷം മുരിക്കാശേരിയില്‍ നടത്തി
ഇടുക്കി: യുവജനങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമാകണമെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍ഗീസ് ചക്കാലയ്ക്കല്‍. കെസിവൈഎം സംസ്ഥാന യുവജനദിനാഘോഷം മുരിക്കാശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനങ്ങള്‍ക്ക് രാഷ്ട്രീയത്തോട് വിരക്തി തോനുന്ന കാലമാണിത്. ഇത് അപകടകരമായ സാഹചര്യമാണ്. യുവജനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമായി സജീവമായി പ്രവര്‍ത്തിക്കുകയും ജന നന്മക്കായി പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. മുരിക്കാശേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ നിന്നാരംഭിച്ച റാലി സ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിച്ചു. സംസ്ഥാന പ്രസിഡന്റ് ഷിബിന്‍ ഷാജി പതാക ഉയര്‍ത്തി. ഇടുക്കി രൂപത മെത്രാനുമായ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. യുവജനങ്ങള്‍ എല്ലാ സാഹചര്യങ്ങളിലും വിശ്വാസത്തിന് സാക്ഷ്യം നല്‍കുന്നവരാകണമെന്നും സമൂഹത്തിന് ദിശാബോധം നല്‍കുന്ന മാര്‍ഗദീപങ്ങളായി മാറാന്‍ തക്കവിധമുള്ള മൂല്യബോധം ജീവിതത്തില്‍ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി രൂപതാ മുഖ്യ വികാരി ജനറല്‍ മോണ്‍. ജോസ് കരിവേലിക്കല്‍, ഫാ. ഡിറ്റോ കൂള, ഫാ. സെബാസ്റ്റ്യന്‍ മനക്കലേട്ട്, അമല്‍ ജിജു ജോസഫ്, സിസ്റ്റര്‍ ഡോ.നോര്‍ബര്‍ട്ട, സിസ്റ്റര്‍ ലിന്റ, കാസി പൂപ്പന, സാം സണ്ണി, ആനി മരിയ ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?