ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ദുരിതംപേറി തെയ്യാമ്മ
ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ദുരിതംപേറി തെയ്യാമ്മ

ഇടുക്കി: പുറത്ത് മഴ കോരിച്ചൊരിയുമ്പോള്‍ തെയ്യാമ്മയുടെ ഉള്ളുപിടയും. നെഞ്ചില്‍ നെരിപ്പോടുമായാണ് ചോര്‍ന്നൊലിക്കുന്ന വീടിനുള്ളില്‍ ഈ വീട്ടമ്മ മഴക്കാലം തള്ളിനീക്കുന്നത്. അടച്ചുറപ്പുള്ള വീട് ഇപ്പോഴും സ്വപ്‌നമായി അവശേഷിക്കുന്നു. കട്ടപ്പന അമ്പലക്കവല കാവുംപടി നടുവത്താനില്‍ തെയ്യാമ്മയാണ് വര്‍ഷങ്ങളായി ദുരിതംപേറുന്നത്. 24 വര്‍ഷം പഴക്കമുള്ള വീടിന്റെ എല്ലാമുറികളും മഴക്കാലത്ത് ചോര്‍ന്നൊലിക്കുകയാണ്. വീട്ടുപകരണങ്ങള്‍ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച്് മൂടിയിടേണ്ട ഗതികേടാണ്. മുറികളില്‍ വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥിതിയുമുണ്ട്. കൂടാതെ, സമീപത്തെ റോഡില്‍ നിന്ന് മഴവെള്ളം കുത്തിയൊലിച്ച് വീട്ടിലേക്കാണ് ഒഴുകിയെത്തുന്നത്.
പിഎംഎവൈ പദ്ധതിപ്രകാരം നഗരസഭയില്‍ പലതവണ അപേക്ഷ നല്‍കിയെങ്കിലും പരിഗണിച്ചില്ല. 10 സെന്റ് സ്ഥലമുള്ളതിനാലാണ് ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാത്തതെന്നും പറയുന്നു. വിധവയായ തെയ്യാമ്മ അസ്ഥി അകലുന്ന രോഗാവസ്ഥയിലുമാണ്. പിഎംഎവൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് അനുവദിക്കണമെന്നാണ് തെയ്യാമ്മയുടെ ആവശ്യം.
What's Your Reaction?






