ഉമ്മന്‍ ചാണ്ടി തോട്ടം തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിച്ച മുഖ്യമന്ത്രി: എച്ച്ആര്‍പിഇ യൂണിയന്‍
ഉമ്മന്‍ ചാണ്ടി തോട്ടം തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിച്ച മുഖ്യമന്ത്രി: എച്ച്ആര്‍പിഇ യൂണിയന്‍

ഇടുക്കി: ഹൈറേഞ്ച് പ്ലാന്റേഷന്‍ എംപ്ലോയീസ് യൂണിയന്‍(ഐഎന്‍ടിയുസി) ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗം നടത്തി. പീരുമേട് എവിജി ഹാളില്‍ പ്രസിഡന്റ് അഡ്വ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. തോട്ടം തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിച്ച ജനകീയ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് നേതാക്കള്‍ അനുസ്മരിച്ചു. ഹൈറേഞ്ച് പ്ലാന്റേഷന്‍ എംപ്ലോയീസ് യൂണിയന്‍ നിലവില്‍വന്ന 1971 മുതല്‍ ഉമ്മന്‍ ചാണ്ടി യൂണിയന്‍ രക്ഷാധികാരിയായി പ്രവര്‍ത്തിച്ചുവന്നു. യൂണിയന്‍ സ്ഥാപകനും മുന്‍ എംഎല്‍എയുമായ കെ കെ തോമസ് അന്തരിച്ചശേഷം മകന്‍ അഡ്വ. സിറിയക് തോമസിനെ പ്രസിഡന്റായി നിയമിച്ചശേഷവും രക്ഷാധികാരിയായി അദ്ദേഹം തുടര്‍ന്നു. പീരുമേടുമായി ഉമ്മന്‍ ചാണ്ടിക്ക് അടുത്തബന്ധമുണ്ടായിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.
യൂണിയന്‍ വര്‍ക്കിങ് പ്രസിഡന്റ് പി കെ രാജന്‍ അധ്യക്ഷനായി. സെക്രട്ടറി ജോണ്‍ വരയന്നൂര്‍, നേതാക്കളായ തോമസ്‌കുട്ടി പുള്ളോലിക്കല്‍, കെ വെള്ളദുരൈ, ഇ യേശുദാസ്, പി എ ബാബു, പാപ്പച്ചന്‍ വര്‍ക്കി, ശശികുമാര്‍ കുമാരദാസ്, എം ശേഖര്‍, പി കെ വിജയന്‍, പി എം ജോയി, കെ സി സുകുമാരന്‍, എം മുത്തുപാണ്ടി, എസ് രവി, പി രാജന്‍, രാജു ചെറിയാന്‍, എം വിപിന്‍, സി കെ അച്ചന്‍കുഞ്ഞ് തുടങ്ങിയവര്‍ സംസാരിച്ചു. യൂണിയന്‍ പ്രവര്‍ത്തകരും പങ്കെടുത്തു.
What's Your Reaction?






