വെള്ളയാംകുടിയിലെ ഹൈമാസ്റ്റ് ലൈറ്റ് അപകടാവസ്ഥയില്‍
വെള്ളയാംകുടിയിലെ ഹൈമാസ്റ്റ് ലൈറ്റ് അപകടാവസ്ഥയില്‍

ഇടുക്കി: വെള്ളയാംകുടിയില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ അപകട ഭീഷണിയുയര്‍ത്തുന്നു. 6 ലൈറ്റുകള്‍ ഘടിപ്പിച്ചിരിക്കുന്ന ഇരുമ്പുവലയം പ്രധാന തൂണില്‍ നിന്ന് വേര്‍പെട്ട നിലയിലാണ്. കാറ്റ് വീശുമ്പോള്‍ ലൈറ്റിന്റെ മുകള്‍ഭാഗം പൂര്‍ണമായും ഇളകിയാടുന്നു. ഇത് ഏത് നിമിഷവും താഴെ വീഴാവുന്ന അവസ്ഥയിലാണ്. സമീപത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓട്ടോ സ്റ്റാന്‍ഡ്, വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. യാത്രക്കാര്‍ ബസ് കാത്ത് നില്‍ക്കുന്നത് ഇവിടെയാണ്. ശക്തമായി കാറ്റ് വീശിയാല്‍ ഇരുമ്പ് വലയം പൂര്‍ണമായും നിലം പതിക്കും.
What's Your Reaction?






