ഗ്യാപ്പ് റോഡിലെ യാത്രാ നിരോധനത്തില്‍ വലഞ്ഞ് ചിന്നക്കനാലിലെ വിദ്യാര്‍ഥികള്‍

ഗ്യാപ്പ് റോഡിലെ യാത്രാ നിരോധനത്തില്‍ വലഞ്ഞ് ചിന്നക്കനാലിലെ വിദ്യാര്‍ഥികള്‍

Jul 19, 2024 - 17:52
Jul 19, 2024 - 18:00
 0
ഗ്യാപ്പ് റോഡിലെ യാത്രാ നിരോധനത്തില്‍ വലഞ്ഞ് ചിന്നക്കനാലിലെ വിദ്യാര്‍ഥികള്‍
This is the title of the web page

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ഗ്യാപ്പ് റോഡില്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ചിന്നക്കനാലിലെ വിദ്യാര്‍ഥികള്‍. കനത്ത മഴയും മണ്ണിടിച്ചില്‍ സാധ്യതയും കണക്കിലെടുത്താണ് ജില്ലാ ഭരണകൂടം ഗ്യാപ്പ് റോഡില്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ രാത്രിയാത്രക്കായിരുന്നു നിയന്ത്രണമെങ്കില്‍ ഇപ്പോള്‍ പകല്‍ സമയത്തും യാത്ര അനുവദനീയമല്ല .കഴിഞ്ഞ ദിവസം വിദ്യാര്‍ഥികളുമായി ഇതുവഴിയെത്തിയ സ്‌കൂള്‍ ബസ് പൊലീസ് മടക്കി അയച്ചിരുന്നു. ഗ്യാപ്പ് റോഡില്‍ യാത്രാ നിരോധനം ഉണ്ടാകുന്ന എല്ലാ മഴക്കാലത്തും ചിന്നക്കനാലില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ ഈ പ്രതിസന്ധി നേരിടുന്നുണ്ട്. ഇരട്ടിയിലധികം കിലോമീറ്റര്‍ ചുറ്റിസഞ്ചരിച്ച് വേണം കുട്ടികള്‍ക്ക് വിദ്യാലയത്തില്‍ എത്താന്‍. ചെറിയ ക്ലാസുകളിലെ കുട്ടികളും ഇത്തരത്തില്‍ യാത്ര ചെയ്യണം. മഴ കനക്കുമ്പോള്‍ ദേവികുളം താലൂക്കില്‍ അവധി പ്രഖ്യാപിക്കുകയും ഉടുമ്പന്‍ചോല താലൂക്കില്‍ അവധി പ്രഖ്യാപിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യവും വിദ്യാര്‍ഥികളെ വലക്കും. അതേ സമയം മണ്ണിടിച്ചിലില്‍ ഇടിഞ്ഞെത്തിയിട്ടുള്ള പാറക്കല്ലുകള്‍ മഴ കുറയുന്ന മുറക്ക് മാത്രമെ പൊട്ടിച്ച് നീക്കാനാകുവെന്ന് ദേവികുളം സബ് കലക്ടര്‍ പറഞ്ഞു. നിലവില്‍ ദേവികുളം മുതല്‍ ചിന്നക്കനാല്‍ പവര്‍ ഹൌസ്  വരെയുള്ള ഭാഗത്താണ് യാത്രാ നിരോധനമുള്ളത്.

What's Your Reaction?

like

dislike

love

funny

angry

sad

wow