കട്ടപ്പന കല്ലുകുന്നില്‍ അമൃത് കുടിവെള്ള പദ്ധതിക്ക് തുടക്കം
കട്ടപ്പന കല്ലുകുന്നില്‍ അമൃത് കുടിവെള്ള പദ്ധതിക്ക് തുടക്കം

ഇടുക്കി: അമൃത് കുടിവെള്ള പദ്ധതി വഴി കല്ലുകുന്നിലെ 100ലേറെ കുടുംബങ്ങളില്‍ കുടിവെള്ളമെത്തും. ജല അതോറിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതുവഴി കുടിവെള്ളക്ഷാമം നേരിടുന്ന മേഖലകളിലെ ഓരോ കുടുംബങ്ങളിലും ശുദ്ധജലം എത്തിക്കാന്‍ സാധിക്കും. കുടിവെള്ള വിതരണം, മലിന ജലം നിര്‍മാര്‍ജനം, നഗരഗതാഗതം അടക്കമുള്ള അടിസ്ഥാന സേവനങ്ങള്‍ നല്‍കി അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ദേശീയ പദ്ധതിയാണ് അമൃത് പദ്ധതി. രാജ്യത്തെ നഗരപ്രദേശങ്ങളില്‍ സമൂലമായ മാറ്റമുണ്ടാക്കുമെന്നാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ വിലയിരുത്തുന്നത്. കുടിവെള്ളമെത്തിക്കാന്‍ വാര്‍ഡ് കൗണ്‍സിലര്‍ക്ക് അപേക്ഷ നല്‍കുക മാത്രമാണ് ഉപഭോക്താക്കള്‍ ചെയ്യേണ്ട നടപടി. ഇതില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് സൗജന്യമായി കുടിവെള്ളം ഹോസുവഴി വീട്ടിലെത്തും. കല്ലുകുന്നില്‍ നിര്‍മിച്ചിരിക്കുന്ന കുടിവെള്ള ടാങ്കില്‍ നിന്നുമാണ് ജലവിതരണം നടക്കുന്നത്. മുമ്പ് മേഖല കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമായിരുന്നു. അമൃത് കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതോടുകൂടി മേഖലയിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകും എന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
What's Your Reaction?






