മേരികുളത്ത് ബിജെപി പന്തംകൊളുത്തി പ്രകടനവും പൊതുസമ്മേളനവും
മേരികുളത്ത് ബിജെപി പന്തംകൊളുത്തി പ്രകടനവും പൊതുസമ്മേളനവും

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി രതീഷ് വരകുമല സമ്മേളനം ഉദ്ഘാടനം ചെയ്തു. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് വാഹനവുമായി ബന്ധപ്പെട്ട അഴിമതി ബി.ജെ.പി പ്രവര്‍ത്തകര്‍ വിവരാവകാശ രേഖവഴി പുറത്തുകൊണ്ടുവന്നിരുന്നു. ഇതിനെതിരെ യാതൊരുവിധ നടപടികളും സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. മേരികുളത്ത് നിന്നും ആരംഭിച്ച പ്രകടനം മാട്ടുക്കട്ട ടൗണ്‍ ചുറ്റിയ ശേഷം ജയമോള്‍ ജോണ്‍സന്റെ കോലം കത്തിച്ചു. മണ്ഡലം പ്രസിഡന്റ് സന്തോഷ് കൃഷ്ണന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഒ .എസ് ബിനു,ബിനോജ് കുമാര്‍,സജിന്‍ ഉണ്ണികൃഷ്ണന്‍,എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






