ഇടുക്കി: ഗാന്ധിജയന്തിയോടനുബന്ധിച്ച് പാറത്തോട് സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ പടമുഖം സ്‌നേഹ മന്ദിരം സന്ദര്‍ശിച്ചു. തുടര്‍ന്ന് സ്‌നേഹ മന്ദിരവും പരിസരവും വൃത്തിയാക്കുകയും അന്തേവാസികള്‍ക്ക് ആവശ്യമായ വസ്ത്രങ്ങളും മറ്റ് അവശ്യ വസ്തുക്കളും കൈമാറുകയും ചെയ്തു. സ്‌നേഹ മന്ദിരത്തിലെ വിവിധ തലമുറയില്‍പ്പെട്ട വ്യക്തികള്‍ കുട്ടികളുടെ മുമ്പില്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. എസ്പിസി കമ്മ്യൂണിറ്റി പൊലീസ് ഓഫീസര്‍മാരായ ബോബി പോള്‍, ആന്‍ മരിയ ,സ്‌നേഹമന്ദിരം ഡയറക്ടര്‍ വി സി രാജു തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.