കാമാക്ഷി പഞ്ചായത്തില്‍ അധ്യാപകരെ ആദരിക്കലും വയോജന സംഗമവും
കാമാക്ഷി പഞ്ചായത്തില്‍ അധ്യാപകരെ ആദരിക്കലും വയോജന സംഗമവും

ഇടുക്കി: അധ്യാപക ദിനത്തോടനുബന്ധിച്ച് കാമാക്ഷി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മികച്ച അധ്യാപകരെ ആദരിക്കലും വയോജന ഗുരുസംഗമവും സംഘടിപ്പിച്ചു. ഓര്‍മ്മച്ചെപ്പ് ഗുരുവന്ദനം 2024 എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തില്‍ ഏറെക്കാലം അധ്യാപകരായി പ്രവര്‍ത്തിച്ചവരേയും മറ്റ് വയോധികരെയും ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.ജി. സത്യന്‍ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ബ്ലോക്ക് പഞ്ചായത്തംഗം ജെസി കാവുങ്കല്‍, മറ്റ് പഞ്ചായത്തംഗങ്ങളായ സോണി ചൊള്ളാമഠം, ഷേര്‍ളി ജോസഫ് , എം.ജെ. ജോണ്‍, എന്‍.ആര്‍. അജയന്‍, ജിന്റു ബിനോയി, ഷൈനി മാവേലില്‍ പഞ്ചായത്ത് സെക്രട്ടറി ബ്രൈറ്റ്‌മോന്‍, എച്ച് സി ജോഷി കരിവേലില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






