വാത്തിക്കുടി പഞ്ചായത്ത് 7-ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പുരോഗമിക്കുന്നു
വാത്തിക്കുടി പഞ്ചായത്ത് 7-ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പുരോഗമിക്കുന്നു

ഇടുക്കി: വാത്തിക്കുടി പഞ്ചായത്ത് 7-ാം വാര്‍ഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. മുന്‍ പ്രസിഡന്റ് കൂടിയായ സിന്ധു ജോസിനെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യയാക്കിയതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. യുഡിഎഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് ജോസഫിനെ നീതു സണ്ണിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കേരളാ കോണ്‍ഗ്രസ് എമ്മിലെ ബിനു ബിജുവും എന്‍ഡിഎ സ്ഥാനാര്‍ഥിയായി സിസിലി തോമസുമാണ് മത്സരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച കേരളാ കോണ്‍ഗ്രസ് പ്രതിനിധി സിന്ധു ജോസിനെ പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു. മുന്നണി ധാരണപ്രകാരം ഒരുവര്‍ഷത്തിനുശേഷം പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ തയാറായില്ല. തുടര്‍ന്ന് എല്‍ഡിഎഫിലേക്ക് കൂറുമാറി പ്രസിഡന്റായി തുടര്‍ന്നു. ഇതോടെ ഭൂരിപക്ഷമില്ലാതായി യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടു. തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് സിന്ധു ജോസിനെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യയാക്കിയത്. നിലവില്‍ യുഡിഎഫ്-9 എല്‍ഡിഎഫ്- 8 എന്നിങ്ങനെയാണ് കക്ഷിനില.
What's Your Reaction?






