പാറക്കടവ് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ ആശീര്‍വാദ സഭ നടത്തി 

പാറക്കടവ് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ ആശീര്‍വാദ സഭ നടത്തി 

Apr 4, 2025 - 17:34
 0
പാറക്കടവ് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ ആശീര്‍വാദ സഭ നടത്തി 
This is the title of the web page

ഇടുക്കി: പാറക്കടവ് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ ആശീര്‍വാദ സഭയും യാത്രയയപ്പ് സമ്മേളനവും നടത്തി. സ്‌കൂള്‍ സെക്രട്ടറി പ്രസാദ് കരിമുണ്ടയില്‍ ഉദ്ഘാടനം ചെയ്തു.
2024-25 അധ്യയന വര്‍ഷത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് ഉപരി പഠനത്തിന് പോകുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ആശീര്‍വാദ സഭയാണ് നടത്തിയത്. വിദ്യാര്‍ഥികള്‍ മാതാപിതാക്കളേയും, അധ്യാപകരേയും ആരതിയുഴിഞ്ഞ് അനുഗ്രഹം വാങ്ങുന്ന പ്രത്യേക ചടങ്ങാണ് ആശീര്‍വാദസഭ. അസിസ്റ്റന്റ് മാനേജര്‍ കെ സുരേഷ് അധ്യക്ഷനായി. രക്ഷാധികാരി ലക്ഷ്മിക്കുട്ടി കുമാരന്‍ തന്ത്രികള്‍ അനുഗ്രഹപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ കെ.എസ് മധു, വൈസ് പ്രിന്‍സിപ്പല്‍ പ്രസന്ന സാനു, ക്ഷേമ സമിതി പ്രസിഡന്റ് ടി.ആര്‍ ഗിരീഷ്, സ്റ്റാഫ് സെക്രട്ടറി സൗമ്യ പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow