അടിമാലി ബ്ലോക്ക് പഞ്ചായത്തില്‍ അക്ഷരോന്നതി പദ്ധതി തുടങ്ങി 

അടിമാലി ബ്ലോക്ക് പഞ്ചായത്തില്‍ അക്ഷരോന്നതി പദ്ധതി തുടങ്ങി 

Jan 30, 2026 - 14:19
 0
അടിമാലി ബ്ലോക്ക് പഞ്ചായത്തില്‍ അക്ഷരോന്നതി പദ്ധതി തുടങ്ങി 
This is the title of the web page

ഇടുക്കി: പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഗുണമേന്മയുള്ള പുസ്തകങ്ങള്‍ ലഭ്യമാക്കി അവരെ വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പും പട്ടികജാതി, വര്‍ഗ വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന അക്ഷരോന്നതി പദ്ധതി അടിമാലി ബ്ലോക്ക് പഞ്ചായത്തില്‍ തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോഹനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ഉന്നതികളിലും പഠന മുറികളിലും ഹോസ്റ്റലുകളിലും നിലവില്‍ വായന സൗകര്യത്തിന്റെയും പുസ്തകങ്ങളുടെയും ലഭ്യത കുറവുണ്ട്.ഇത് പരിഹരിക്കുകയെന്ന ലക്ഷ്യമാണ് അക്ഷരോന്നതി പദ്ധതിക്കുള്ളത്. വൈസ് പ്രസിഡന്റ് മിനി ബിജു, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാക്സിന്‍ ആന്റണി, മറ്റ് ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow