വേനലില്‍ വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലിറങ്ങുന്നത് തടയാന്‍ ശാന്തന്‍പാറ പഞ്ചായത്തില്‍ ജനജാഗ്രതാ സമിതി യോഗം ചേര്‍ന്നു
വേനലില്‍ വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലിറങ്ങുന്നത് തടയാന്‍ ശാന്തന്‍പാറ പഞ്ചായത്തില്‍ ജനജാഗ്രതാ സമിതി യോഗം ചേര്‍ന്നു
ഇടുക്കി: വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ കാട്ടാന ഉള്‍പ്പടെയുള്ള വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേയ്ക്ക് ഇറങ്ങുന്നത് തടയിടാന്‍ പദ്ധതിയുമായി വനംവകുപ്പ്. കാട്ടാന ശല്യം രൂക്ഷം ശക്തമായ പഞ്ചായത്തുകളില്‍ ജനജാഗ്രതാ സമതി യോഗം ചേര്‍ന്നു. ജനകീയ സമതികളുടെയും ആര്‍ആര്‍ടിയുടെയും നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കും. കാട്ടാന അടക്കമുള്ള വന്യമൃഗങ്ങള്‍ കൂട്ടത്തോടെ കാടിറങ്ങി കൃഷിയിടങ്ങളിലേയ്ക്കും ജനവാസ മേഖലകളിലേയ്ക്കും എത്തും. കാട്ടാന ശല്യം ഏറ്റവും രൂക്ഷമായ ശാന്തന്‍പാറ അടക്കമുള്ള പഞ്ചായത്തുകളില്‍ വന്യമൃഗ ആക്രമണം തടയിടാനുള്ള പദ്ധതികള്‍ വനംവകുപ്പ് നടപ്പിലാക്കി വരികയാണ്. വനം വകുപ്പിന് മാത്രമായി പ്രശ്‌നത്തിന് ശാശ്വതമായ പരിഹരം കാണാന്‍ കഴിയില്ലെന്നും അതിനാല്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചും പൊതുജനങ്ങളുടെ സഹായത്തോടെയുമാണ് പ്രതിരോധ പദ്ധതികള്‍ നടപ്പിലാക്കുന്നതെന്നും ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ പി എ ജോണ്‍സണ്‍ പറഞ്ഞു. ശാന്തന്‍പാറ പഞ്ചായത്തിലെ ജനജാഗ്രതാ സമിതി യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ് അധ്യക്ഷയായി. പൊലീസ്, റവന്യു, വനം, കൃഷി, മൃഗസംരക്ഷണം തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.
What's Your Reaction?