തങ്കമണിയില്‍ വ്യാജമദ്യം നിര്‍മിച്ച് വില്‍പ്പന നടത്തിയ കൂത്താട്ടുകുളം സ്വദേശി അറസ്റ്റില്‍
തങ്കമണിയില്‍ വ്യാജമദ്യം നിര്‍മിച്ച് വില്‍പ്പന നടത്തിയ കൂത്താട്ടുകുളം സ്വദേശി അറസ്റ്റില്‍

ഇടുക്കി: തങ്കമണിയില്‍ വ്യാജമദ്യം നിര്‍മിച്ച് വില്‍പ്പന നടത്തിയാളെ എക്‌സൈസ് സംഘം പിടികൂടി. കൂത്താട്ടുകുളം കൊച്ചുകുന്നേല്‍ ജോണ്‍ വര്‍ഗീസാണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍ നിന്ന് 20ലിറ്റര്‍ വ്യാജമദ്യവും 100 ലിറ്റര്‍ കോടയും പിടിച്ചെടുത്തു. തങ്കമണി മാടപ്രാ മേഖല കേന്ദ്രീകരിച്ച് വ്യാജ മദ്യ നിര്‍മാണവും വില്‍പ്പനയും നടക്കുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ പാട്ടത്തിനെടുത്ത രണ്ടര ഏക്കറിലെ കൃഷിയുടെ മറവിലാണ് ഇത് നിര്‍മിച്ചിരുന്നത്. മാസങ്ങളായി ജോണ്‍ വര്‍ഗീസിനെ എക്‌സൈസ് നിരീക്ഷിച്ച് വരികയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് അറസറ്റ്. വര്‍ഗീസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളില്‍ നിന്ന് സ്ഥിരമായി ചാരായം വാങ്ങിയിരുന്ന തോപ്രാംകുടി കൂനാനിയില്‍ ജിനോ ജോര്‍ജിന്റെ കാരിക്കവല റോഡിലെ ഹോളോബ്രിക്‌സ് നിര്‍മാണശാലയില്‍ നിന്നും അര ലിറ്റര്‍ ചാരായം പിടിച്ചെടുത്തു. ജിനോയ്ക്കായി അേന്വേഷണം ഊര്‍ജ്ജിതമാക്കി. കോടതിയില്‍ ഹാജരാക്കിയ ജോണ്‍ വര്‍ഗീസിനെ റിമാന്‍ഡ് ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് പി കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജിനു ജോ മാത്യു, രാഹുല്‍ ഇ. ആര്‍, പ്രിവന്റീവ് ഓഫീസര്‍ ജയ്‌സണ്‍ എ ഡി , അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജിമോന്‍ കെ.ഡി, ഡ്രൈവര്‍ പി.സി. റെജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
What's Your Reaction?






