പരുന്തുംപാറ കൈയേറ്റ ഭൂമിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശനം നടത്തി
പരുന്തുംപാറ കൈയേറ്റ ഭൂമിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശനം നടത്തി

ഇടുക്കി: പരുന്തുംപാറയിലെ അനധികൃത നിര്‍മാണങ്ങളും കൈയേറ്റ ഭൂമിയും കെപിസിസി നിര്‍വാഹക സമിതിയംഗം റോയി കെ പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. പരുന്തുംപാറ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ മാത്രമായി ഒതുങ്ങരുതെന്നും കൈയേറ്റത്തിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും റവന്യു ഭൂമി വനം വകുപ്പ് കൈയേറിയിട്ടുണ്ടെങ്കില്‍ രേഖകള്‍ കണ്ടെത്തി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും റോയി കെ പൗലോസ് പറഞ്ഞു. 1966ലാണ് പരുന്തുംപാറയ്ക്ക് സമീപം എം ശിങ്കാരലഫ എന്ന വ്യക്തിക്ക് പീരുമേട് വില്ലേജില്‍ 534 സര്‍വേ നമ്പരില്‍ ഉള്‍പ്പെടുത്തി പട്ടയം നല്‍കിയത്. ഇതാണ് ആദ്യം സര്‍ക്കാര്‍ പരിശോധിക്കേണ്ടത്. വിവാദ ഭൂമിയുടെ നമ്പര്‍ 1 രേഖകളും നമ്പര്‍ 2 രേഖകളും താലൂക്ക് ഓഫീസില്‍ കാണുന്നില്ലെന്നതാണ് അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ പീരുമേട് വില്ലേജിലെ 534 സര്‍വേ നമ്പരിലല്ല അനധികൃത നിര്‍മാണം മറിച്ച് മഞ്ചുമല വില്ലേജിലെ 441 എന്ന സര്‍വേ നമ്പരിലാണ്. ടൂറിസവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവര്‍ക്ക് എല്ലാ പ്രയോജനങ്ങളും ലഭിക്കണമെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അംഗം ഷാഹുല്‍ ഹമീദ്, തോമസ് രാജന്‍, ഏലപ്പാറ ബ്ലോക്ക് പ്രസിഡന്റ് ജോര്‍ജ് കൂറുംപുറം, ഐഎന്‍ടിയുസി പീരുമേട് റീജണല്‍ പ്രസിഡന്റ് കെഎ സിദ്ദിഖ്, കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍, വാളാര്‍ഡി, പീരുമേട് മണ്ഡലം പ്രസിഡന്റുമാരായായ രാജന്‍ കൊഴുവന്‍മാക്കല്‍, ബാബു ആന്റപ്പന്‍, കെ രാജന്‍, നേതാക്കളായ കെ ഉദയന്‍, പി നിക്‌സണ്‍, ടോണി തോമസ്, എന്‍ മഹേഷ്, നജീബ് തേക്കിന്‍കാട്ടില്‍, അലൈസ് വാരിക്കാട്ട്, മഹിളാ കോണ്‍ഗ്രസ് ഭാരവാഹികള്‍, ഗ്രാമ്പി വാര്‍ഡ് കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
What's Your Reaction?






