ഇടുക്കി: മേരികുളത്ത് മലയോര ഹൈവേയുടെ ഭാഗമായി നിര്‍മിക്കുന്ന കലിങ്ക് തുറന്നു കൊടുക്കാനുള്ള കാലതാമസം ഗതാഗത കുരുക്കിന് കാരണമാകുന്നു. നിര്‍മാണം പൂര്‍ത്തിയായി 60 ദിവസത്തിലധികമായ കലിങ്ക് മഗ്ഗ് ഇട്ട് നികത്തിയാല്‍ വാഹനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ സാധിക്കും. ഇത് തുറന്നു കൊടുക്കാത്തതിനാല്‍ കഴിഞ്ഞ ദിവസമുണ്ടായ ഗതാഗതക്കുരുക്ക് എറെ നേരം നീളുന്ന സാഹചര്യമുണ്ടായി. സ്‌കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ കലിങ്കിന്റെ ഇരുഭാഗത്തും മഗ്ഗ്് ഇട്ട് നികത്തി തുറന്നു കൊടുക്കണമെന്നാണ് നാട്ടുകാരുടെയും, വ്യാപാരികളുടെയും ആവശ്യം.