സൗജന്യ നേത്ര ചികിത്സ ക്യാമ്പ് ഉപ്പുതറയില്‍ നടന്നു
സൗജന്യ നേത്ര ചികിത്സ ക്യാമ്പ് ഉപ്പുതറയില്‍ നടന്നു

ഇടുക്കി: ഉപ്പുതറ എസ്.എന്‍.ഡി.പി. ശാഖാ യോഗത്തിന്റെയും തേനി അരവിന്ദ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഉപ്പുതറയില്‍ നടന്നു. യൂണിയന്‍ കൗണ്‍സിലര്‍ പി. ആര്‍ രതീഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.എസ്.എന്‍.ഡി.പി വളകോട് ശാഖ പ്രസിഡന്റ് എം .എ സുനില്‍ അധ്യക്ഷന്‍ ആയിരുന്നു. വിദഗ്ധന്മാരായ ഡോക്ടര്‍മാരുടെ സേവനമാണ് ക്യാമ്പില്‍ ലഭ്യമാക്കിയിരിക്കുന്നത് എന്ന് ഭാരവാഹികള്‍ അറിയിച്ചു.കണ്ണുകള്‍ പരിശോധിച്ച് തിമിര ശസ്ത്രക്രിയ ആവശ്യമുള്ള രോഗികള്‍ക്ക് ഓപ്പറേഷനും കണ്ണട ആവശ്യമുള്ളവര്‍ക്ക് 150 രൂപ മുതല്‍ 400 രൂപ വരെയുള്ള കണ്ണടകളും ക്യാമ്പിലൂടെ ലഭ്യമാക്കി. വനിതാ സംഘം പ്രസിഡന്റ് ഷീല രാജന്‍, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് കിരണ്‍ സന്തോഷ്, യൂണിയന്‍ കമ്മിറ്റിയംഗം മധു പടന്നമാക്കല്‍, ശാഖാ യോഗം വൈസ് പ്രസിഡന്റ് മോഹനന്‍ വെള്ളാശേരി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






