കട്ടപ്പന വള്ളക്കടവ് മണിയങ്ങാട്ട് പാപ്പച്ചന്റെ സംസ്‌ക്കാരം ശനിയാഴ്ച്ച 11 മണിക്ക്
കട്ടപ്പന വള്ളക്കടവ് മണിയങ്ങാട്ട് പാപ്പച്ചന്റെ സംസ്‌ക്കാരം ശനിയാഴ്ച്ച 11 മണിക്ക്

ഇടുക്കി: ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റക്കാരനും കട്ടപ്പന പഞ്ചായത്തിന്റെ ആദ്യത്തെ ഭരണസമിതിയിലെ അവശേഷിക്കുന്ന ഏക മെമ്പറുമായിരുന്ന
കട്ടപ്പന വള്ളക്കടവ് മണിയങ്ങാട്ട് പാപ്പച്ചന്റെ സംസ്‌ക്കാരം ശനിയാഴ്ച്ച 11 മണിക്ക് നടക്കും. കട്ടപ്പന മിനി സ്റ്റേഡിയത്തില്‍ ഭൗതികശരീരം കട്ടപ്പന മിനി സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് എത്തിച്ചപ്പോള്‍ നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. പിതൃ സഹോദരനായ മാത്യു മണിയങ്ങാടന്‍ എം പി ക്കൊപ്പം ജവഹര്‍ലാല്‍ നെഹ്‌റു നിയമിച്ച മണിയങ്ങാടന്‍ കമ്മീഷന്റെ ഭാഗമായി ഇടുക്കി പദ്ധതിക്കുവേണ്ടി സ്ഥലം ഏറ്റെടുത്തപ്പോള്‍ കുടിയിറക്കപ്പെട്ട എല്ലാ കര്‍ഷകര്‍ക്കും നഷ്ട്ട പരിഹാരം വാങ്ങി ക്കൊടുക്കുവാന്‍ കമ്മീഷനോടൊപ്പം പദ്ധതി പ്രദേശങ്ങളില്‍ മുഴുവന്‍ സന്ദര്‍ശനം നടത്തുകയും കുടിയിറക്കപ്പെട്ട കര്‍ഷകര്‍ക്ക് പകരം സ്ഥലം മേടിച്ചു കൊടുക്കുവാന്‍ സാധിച്ചതും മണിയങ്ങാട്ട് പാപ്പച്ചന്റെ ശ്രമഫലമായാണ്. ആരോഗ്യ രംഗത്ത് പിന്നോക്കാവസ്ഥയിലായിരുന്ന കട്ടപ്പനയില്‍ ഗവ. ആശുപത്രിക്ക് അദ്ദേഹത്തിന്റെ ശ്രമഫലമായി അനുമതി ലഭിച്ചു.
ആരാധനാ സൗകര്യത്തിനുവേണ്ടി വള്ളക്കടവ് സെന്റ് ആന്റണീസ് ദേവാലയത്തിനുവേണ്ടിയും വിദ്യാഭ്യാസത്തിനായി സെന്റ് ആന്റണീസ് എല്‍ പി,യു പി സ്‌കൂളുകള്‍ക്കും സ്ഥലം വിട്ടുകൊടുക്കുകയും ചെയ്തു.നരിയംപാറ മന്നം മെമ്മോറിയല്‍ സ്‌കൂളില്‍ വളരെക്കാലം പിടിഎ പ്രസിഡന്റായിരിക്കുകയും സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ കാര്യമായ സംഭാവനകള്‍ നല്‍കുകയും ചെയ്തു. കട്ടപ്പന പഞ്ചായത്തിന്റെ ആദ്യകാല ഭരണസമിതിയില്‍ തുടര്‍ച്ചയായി 16 വര്‍ഷം മെമ്പറായിരുന്നു. ഇന്ന് കാണുന്ന കട്ടപ്പന നഗരസഭയുടെ അടിസ്ഥാനമിട്ടതില്‍ പ്രധാന പങ്കാളിയാണ് മണിയങ്ങാട്ട് പാപ്പച്ചന്‍. ശവസംസ്‌കാര ശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ 10.45 ന് വീട്ടില്‍ ആരംഭിച്ച് വള്ളക്കടവ് സെന്റ് ആന്റണീസ് ദേവാലയ സിമിത്തേരിയില്‍ നടക്കുന്നതുമാണ്.
What's Your Reaction?






