യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അസം സ്വദേശി അറസ്റ്റില്‍
യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അസം സ്വദേശി അറസ്റ്റില്‍

ഇടുക്കി: യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അസം സ്വദേശി ഇബ്രാഹിം അലി അറസ്റ്റില്‍. കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. പ്രതി യുവതി കുളിക്കുന്ന വീഡിയോ പകര്‍ത്തുകയും അത് ആളുകളെ കാണിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതി താമസിച്ചിരുന്ന പുള്ളിക്കാനം എസ്റ്റേറ്റ് ലയത്തില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു.യുവതി ഗഭിണിയായ ശേഷം പീരുമേട് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
What's Your Reaction?






