വള്ളക്കടവില്‍ അയ്യപ്പഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പഞ്ചായത്തിന്റെ അനാസ്ഥ
വള്ളക്കടവില്‍ അയ്യപ്പഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പഞ്ചായത്തിന്റെ അനാസ്ഥ

ഇടുക്കി: വണ്ടിപ്പെരിയാര്‍ വള്ളക്കടവില്‍ അയ്യപ്പഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പഞ്ചായത്തിന്റെ അനാസ്ഥയെന്ന് ആക്ഷേപം. വള്ളക്കടവ് ശ്രീധര്‍മശാസ്താ ക്ഷേത്രത്തോടുചേര്‍ന്ന് അടിസ്ഥാന സൗകര്യങ്ങളും പെരിയാര്‍ നദിയിലേക്കിറങ്ങുന്നിടത്ത് വെളിച്ചവും ഒരുക്കിയിട്ടില്ലെന്നുമാണ് ഉയരുന്ന ആരോപണം. വന്യമൃഗശല്യം രൂക്ഷമായ ജനവാസമേഖലയായ വള്ളക്കടവില്‍ വെളിച്ചത്തിന്റെ അപര്യാപ്തത അയ്യപ്പഭക്തരുടെ ജീവന് ഭീഷണിയാണ്. സത്രത്തിലേക്ക് തിരിയുന്ന വള്ളക്കടവ് ജങ്ഷനില്‍ സ്ഥാപിക്കേണ്ട സൂചനാ ബോര്‍ഡ് 100മീറ്റര്‍ അകലെ സ്ഥാപിച്ചതും ഭക്തര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പ്രദേശത്ത് സ്ഥാപിച്ച മിനിഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായിട്ട് നാളുകളായി. ഇത് മാറ്റി സ്ഥാപിക്കാത്തത് അയ്യപ്പഭക്തരോടും പ്രദേശവാസികളോടുമുള്ള പഞ്ചായത്തിന്റെ അനാസ്ഥയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും പൊതുപ്രവര്‍ത്തകനായ രാജന്‍ കൊഴുവന്‍മാക്കല്‍ പറഞ്ഞു. വണ്ടിപ്പെരിയാര്‍ സത്രം കാനനപാതയിലുള്ള പ്രവേശന കവാടത്തോടും വള്ളക്കടവ് ഇടത്താവളത്തോടുമുള്ള പഞ്ചായത്തിന്റെ അവഗണന അവസാനിപ്പിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






