കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് വണ്ടിപ്പെരിയാർ സ്വദേശികൾ
കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് വണ്ടിപ്പെരിയാർ സ്വദേശികൾ

ഇടുക്കി : ബന്ധുവായ രോഗിക്ക് മരുന്നുവാങ്ങി ഇരുചക്ര വാഹനത്തില്‍ മടങ്ങിവരുന്ന വഴിയില്‍ കാട്ടാനകളുടെ മുന്നില്‍ അകപ്പെട്ടവർ അത്ഭുതകരമായി രക്ഷപ്പെട്ടു. വണ്ടിപ്പെരിയാർ സത്രം കോളനിയിലെ താമസക്കാരനായ വർഗീസ്, അയ്യപ്പൻ എന്നിവരാണ് രക്ഷപ്പെട്ടത്.വെള്ളിയാഴ്ച രാത്രി പത്തരയോടെ കറുപ്പസ്വാമി കോവിലിനു സമീപമുള്ള വളവിലാണ് സംഭവം. രക്ഷപ്പെടുന്നതിനായി ഓടുന്നതിനിടയില്‍ ഇരുവർക്കും വീണ് പരിക്കേറ്റു.
What's Your Reaction?






