വണ്ടിപ്പെരിയാര്‍ മത്തായിമൊട്ടയില്‍ യുവാവിനെ വീടു കയറി ആക്രമിച്ച സംഭവം : രണ്ട് പേര്‍ അറസ്റ്റില്‍
വണ്ടിപ്പെരിയാര്‍ മത്തായിമൊട്ടയില്‍ യുവാവിനെ വീടു കയറി ആക്രമിച്ച സംഭവം : രണ്ട് പേര്‍ അറസ്റ്റില്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ മത്തായിമൊട്ടയില്‍ രാത്രി വീട്ടില്‍ കയറി യുവാവിനെ മര്‍ദ്ദിച്ച കേസില്‍ 2 പേരെ കൂടി വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചുമല സ്വദേശികളായ കൃഷ്ണകുമാര്‍ (37) രാം രാജ് (38)എന്നിവരാണ് അറസ്റ്റിലായത്. മാര്‍ച്ച് മാസം പന്ത്രണ്ടാം തീയതി രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. വണ്ടിപ്പെരിയാര്‍ മത്തായിമൊട്ട 59പുതുവലില്‍ സ്വദേശി രാജശേഖരനെ ഒരു സംഘം ആളുകള്‍ രാത്രിയില്‍ വീട്ടില്‍ കയറി ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. കമ്പി വടിയും ബിയര്‍ കുപ്പിയും ഉപയോഗിച്ച് ആക്രമിച്ച രാജശേഖരനെ ഗുരുതരപരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വണ്ടിപ്പെരിയാര്‍ പൊലീസില്‍ പരാതി നല്‍കുകയും, നടത്തിയ അന്വേഷണത്തില്‍ കേസില്‍ നാലുപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ട് പ്രതികളായ മഞ്ചുമല ലോവര്‍ ഡിവിഷനില്‍ രാംകുമാര്‍ (32) മഞ്ചുമല പഴയകാട് പ്രവീണ്‍ (35)എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഒളിവിലായിരുന്ന മറ്റു പ്രതികള്‍ക്കായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
What's Your Reaction?






