വണ്ടിപ്പെരിയാര്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ ഏകദിന സെമിനാര്‍ നടത്തി
വണ്ടിപ്പെരിയാര്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ ഏകദിന സെമിനാര്‍ നടത്തി

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ ഷെയര്‍ മാര്‍ക്കറ്റ് ആന്‍ഡ് ലൈവ് ട്രെയിഡിങ് എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ നടന്നു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അഞ്ചു ബി ഉദ്ഘാടനം ചെയ്തു. മുസ്ലിയാര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ പത്തനംതിട്ട പ്രൊ. നവിന്‍ കോശി ക്ലാസ് നയിച്ചു. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് സെമിനാര്‍ നടത്തിയത്. സിഎബിഎം ഡിപ്പാര്‍ട്ട്‌മെന്റ് എച്ച് ഒ ഡി അനുപമ ബി എല്‍ അധ്യക്ഷയായി. അസോസിയേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഹെബ ഫാത്തിമ ഇബ്രാഹിം ഡിപ്പാര്‍ട്ട്‌മെന്റ് എച്ച്ഒഡിമാരായ ജോണ്‍സണ്‍ ആന്റണി, ശ്യാം കുമാര്‍ കെ എസ്, ടോം തോമസ് എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും അധ്യാപകരായ ലിസോമോള്‍ സാബു, സുമേഷ് എന്നിവരെ അനുമോദിച്ചു. ആധുനിക സാങ്കേതിക വിദ്യ വികസനത്തോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനും പുതിയ തൊഴില്‍ മേഖലകളില്‍ തൊഴില്‍ നേടുന്നതിന് വിദ്യാര്‍ഥികളെ സഹായിക്കുന്നതിനും വേണ്ടിയാണ് സെമിനാര്‍ നടത്തിയത്.
What's Your Reaction?






