വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍കരണ ക്ലാസ് നടത്തി
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍കരണ ക്ലാസ് നടത്തി

ഇടുക്കി: സംസ്ഥാന സര്‍ക്കാര്‍ ലഹരി വര്‍ജന മിഷന്‍ ഇടുക്കി ഡിവിഷനും സംസ്ഥാന എക്‌സൈസ് വകുപ്പിും വണ്ടിപ്പെരിയാര്‍ പഞ്ചായത്തും ചേര്‍ന്ന് ഏകദിന ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷ ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ വളര്‍ന്നുവരുന്ന ലഹരിയുടെ ഉപയോഗം ഇല്ലാതാക്കുക, ലഹരി ഉപയോഗം മൂലം ഉള്ള ദൂഷ്യവശങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. എക്‌സൈസ് വകുപ്പ് വിമുക്തി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ദിജോ ദാസ് ക്ലാസ് നയിച്ചു. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളും എസ്പിസി, എന്‍എസ്എസ് വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കെടുത്തു. അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായി അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശ്രീരാമന്‍എക്‌സൈസ് ഉദ്യോഗസ്ഥന്‍ ഡി സതീഷ് കുമാര്‍, വണ്ടിപ്പെരിയാര്‍ , പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് ഓഫീസര്‍ പോള്‍രാജ് സ്‌കൂള്‍ കൗണ്‍സിലര്‍ അമ്പിളി പിടി, അര്‍ച്ചന മോഹന്‍, എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






