ജില്ലാ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ വാര്‍ഷിക സമ്മേളനം 16ന് കട്ടപ്പനയില്‍
ജില്ലാ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ വാര്‍ഷിക സമ്മേളനം 16ന് കട്ടപ്പനയില്‍

ഇടുക്കി: ജില്ലാ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ വാര്‍ഷിക സമ്മേളനം 16ന് കട്ടപ്പനയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാന കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സി പി. മുരളി ഉദ്ഘാടനം ചെയ്യും. നിര്‍മാണമേഖലയിലെ സ്തംഭനാവസ്ഥ അടിയ ന്തിരമായി സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കുക, പട്ടയഭൂമിയിലും അര്‍ഹതപ്പെട്ട കൈവശ ഭൂമിയിലും നിര്‍മാണം നടത്തുന്നതിന് സര്‍ക്കാര്‍ ഇടപെടുക, നിര്‍മാണ നിരോധനം മൂലം തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുക, പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് പാറയും, പാറ ഉല്‍പന്നങ്ങളും ലഭ്യമാക്കുന്നതിന് അനുമതി നല്‍കുക, തടാകങ്ങളിലും, നദികളിലും കെട്ടികിടക്കുന്ന മണല്‍ സര്‍ക്കാര്‍ ശേഖരിച്ച് ന്യായവിലക്ക് വിതരണം ചെയ്യുകയും കടവ് അടിസ്ഥാനത്തില്‍ ലേലം ചെയ്തുനല്‍കുകയും ചെയ്യുക, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് നിര്‍മാണ മേഖലയിലെ സാധന സാമഗ്രികളുടെ വിലവര്‍ധനവ് തടയുക, നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് മുടങ്ങി കിടക്കുന്ന പെന്‍ഷനും മറ്റാനുകൂല്യങ്ങളും അടിയന്തരമായി കുടിശിഖ തീര്‍ത്ത് വിതരണം ചെയ്യുക, ക്ഷേമനിധി ബോര്‍ഡിനെ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ ഇടപെടുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടിയുള്ള പ്രക്ഷോഭ സമരങ്ങള്‍ക്ക് സമ്മേളനത്തില്‍ രൂപം നല്‍കും. വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷനാകും. സംസ്ഥാന വൈര്‍ ഹൗസിങ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി മുത്തപ്പാണ്ടി, എഐടിയുസി ജില്ലാ കൗണ്‍സിലര്‍ ജി.എന്‍.ഗുരുനാഥന്‍, സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം വി.ആര്‍.ബാലകൃഷ്ണന്‍, സിപിഐ സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ എന്‍ സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ത്ത സമ്മേളനത്തില്‍ ചെയര്‍മാന്‍ ടി ആര്‍ ശശിധരന്‍, സെക്രട്ടറി രഘു കുന്നുംപുറം, ട്രഷറര്‍ ലീലാമ്മ വിജയന്‍, ജി. മോഹനന്‍, ജിത്ത് വെളുത്തേടത്ത്,സുമ തങ്കപ്പന്‍, ശാന്തമ്മ തങ്കപ്പന്‍,എം സി നാരായണന്‍, കെ കെ സുശീലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






