വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ ഭവനം സന്ദര്‍ശിച്ച് ബാലാവകാശ കമ്മീഷന്‍
വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ ഭവനം സന്ദര്‍ശിച്ച് ബാലാവകാശ കമ്മീഷന്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റില്‍ കൊലചെയ്യപ്പെട്ട 6 വയസുകാരിയുടെ ഭവനത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍ സന്ദര്‍ശനം നടത്തി. പെണ്‍കുട്ടിയുടെ കൊലപാതക കേസിലെ കുറ്റാരോപിതനെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിക്ക് ശേഷം സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഇടപെടലുകള്‍ കേസില്‍ ഉണ്ടായിട്ടുണ്ട.് അന്വേഷണ ഉദ്യോഗസ്ഥനോടും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറോടും നേരിട്ട് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു.ഈ രീതിയില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസില്‍ നടത്തിയ ഇടപെടലുകള്‍ കുടുംബത്തെ നേരിട്ട് അറിയിക്കുവാനായിട്ടാണ് പെണ്‍കുട്ടിയുടെ ഭവനത്തില്‍ എത്തിയതെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെവി മനോജ് കുമാര്‍ പറഞ്ഞു. കമ്മീഷന്‍ അംഗങ്ങളായ അഡ്വ: റ്റി സി ജലജ, എന്‍ നന്ദിനി എന്നിവരും ഭവന സന്ദര്‍ശനത്തില്‍ ഉണ്ടായിരുന്നു.
What's Your Reaction?






