ശക്തമായ വേനൽ മഴയിൽ വണ്ടിപ്പെരിയാർ പുതിയ പാലത്തിൽ വീണ്ടും വെള്ളക്കെട്ട്
ശക്തമായ വേനൽ മഴയിൽ വണ്ടിപ്പെരിയാർ പുതിയ പാലത്തിൽ വീണ്ടും വെള്ളക്കെട്ട്

ഇടുക്കി: ശക്തമായ വേനൽ മഴയിൽ വണ്ടിപ്പെരിയാർ പുതിയ പാലത്തിൽ വീണ്ടും വെള്ളക്കെട്ട് രൂപപ്പെട്ടത് യാത്രക്കാരെ ദുരിതത്തിലാക്കി. കൊട്ടാരക്കര ദിണ്ടിഗൽ ദേശീയ പാതയിൽ വണ്ടിപ്പെരിയാർ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർമ്മിച്ച പുതിയ പാലത്തിൽ മഴക്കാലമാക്കുമ്പോൾ രൂപപ്പെടുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനായാണ് പുതിയ പാലത്തിൽ മാസങ്ങൾക്ക് മുമ്പ് കോൺക്രീറ്റ് ചെയ്തത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ പാലത്തിൽ വെള്ളക്കെട്ട് രുപപ്പെടുകയും ഇത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയും ചെയ്തു. കാലവർഷമാരംഭിക്കുന്നതിന് മുന്നോടിയായി വണ്ടിപ്പരിയാർ പുതിയ പാലത്തിൽ രൂപപ്പെടുന്ന വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാവുകയാണ്.
What's Your Reaction?






