ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ശോചനിയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ധര്‍ണ ചൊവ്വാഴ്ച
ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ശോചനിയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ധര്‍ണ ചൊവ്വാഴ്ച

ഇടുക്കി: ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ശോചനിയാവസ്ഥ സര്‍ക്കാര്‍ പരിഹരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഉപ്പുതറ കോണ്‍ഗ്രസ് സേവാദളിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ 10.30 ന് ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നിലവില്‍ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ഇവിടെയുള്ളത്. ദിവസവും 300, 400 അധികം രോഗികളാണ് ഇവിടെത്തുന്നത്. ഇതി രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇതിനെതിരെ നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടിയെടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ധര്‍ണ നടത്തുന്നത് എന്നും കോണ്‍ഗ്രസ് സേവാദതള്‍ മണ്ഡലം പ്രസിഡന്റ് സിജോ പാറക്കല്‍ പറഞ്ഞു.
What's Your Reaction?






