ഫോക്കസ് പോയിന്റ് 2024 ജില്ലാ തല ഉദ്ഘാടനം വാഴത്തോപ്പില്‍ നടന്നു
ഫോക്കസ് പോയിന്റ് 2024 ജില്ലാ തല ഉദ്ഘാടനം വാഴത്തോപ്പില്‍ നടന്നു

കേരള സര്‍ക്കാര്‍ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോലസെന്റ് കൗണ്‍സിലിങ് എസ്എസ്എല്‍സി കഴിഞ്ഞ കുട്ടികള്‍ക്കായി നടത്തിയ ബോധവത്കരണ സെമിനാര്‍ ഫോക്കസ് പോയിന്റ് 2024 ന്റെ ജില്ലാ തല ഉദ്ഘാടനം വാഴത്തോപ്പ് സെന്റ് ജോര്ജ് പാരിഷ് ഹാളില്‍ നടന്നു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചന്‍ തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി കഴിഞ്ഞ കുട്ടികള്‍ അഭിമുഖീകരിക്കുന്ന സംശയങ്ങള്‍ക്ക് പരിഹാരം നല്‍കുക, ഏകജാലകം എപ്രകാരം പൂരിപ്പിക്കാം, ഏകജാലകം ചെയ്യുമ്പോള്‍ ആവശ്യമായ രേഖകള്‍ എന്തൊക്കെ, സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങള്‍ പഠിച്ചാല്‍ എന്തൊക്കെ ജോലി സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളില്‍ അധ്യാപകരായ റീനാ ചെറിയാന്‍, ഫാ.സിനോജ് കുളമാക്കല്‍, അജിന്‍ ടി ചുമ്മാര്‍, ഡെനീഷ് തോമസ്, നോബിന്‍ മാത്യു തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. സെന്റ് ജോര്‍ജ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പിറ്റിഎ പ്രസിഡന്റ്് ജസ്റ്റിന്‍ പാലയിത്ത് അധ്യക്ഷനായി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിജോ ജോര്‍ജ് സ്വാഗതവും, മാനേജര്ഡ ഫാ.ഫ്രാന്‍സിസ് ഇടവകണ്ടം സന്ദേശവും നല്‍കി. കരിയര്‍ ഗൈഡന്‍സ് ഇടുക്കി ജില്ലാ കോര്‍ഡിനേറ്റര്‍ ഫാന്‍സിസ് തോട്ടത്തില്‍ ആമുഖപ്രഭാഷണം നടത്തി. വെണ്‍മണി, പഴയരികണ്ടം, കഞ്ഞിക്കുഴി, ചേലച്ചുവട്, കീരിത്തോട്, കരിമ്പന്‍, ചെറുതോണി, പൈനാവ്, വാഴത്തോപ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായി 300 ഓളം കുട്ടികള്‍ പങ്കെടുത്തു.
What's Your Reaction?






