പാതിവഴിയില്‍ നിലച്ച് ഉപ്പുതറ തവാരണ ലോണ്‍ട്രി റോഡ് നവീകരണം.
പാതിവഴിയില്‍ നിലച്ച് ഉപ്പുതറ തവാരണ ലോണ്‍ട്രി റോഡ് നവീകരണം.
ഇടുക്കി: റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ അനുവദിച്ച് നിര്‍മാണം തുടങ്ങിയെങ്കിലും പാതിവഴിയില്‍ നിലച്ച് ഉപ്പുതറ തവാരണ ലോണ്‍ട്രി റോഡ് നവീകരണം. മെറ്റല്‍ നിരത്തിയതല്ലാതെ തുടര്‍നടപടികള്‍ ഉണ്ടായില്ല. ഇതോടെ ഇരുചക്ര വാഹന യാത്രക്കാര്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവം ആകുകയാണ്. ഏലപ്പാറ - കൊച്ചു കരിന്തരുവി - ഉപ്പുതറ റോഡിന്റെ ഭാഗമാണിത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ 2006 ല്‍ 16 കോടി രൂപ ചിലവഴിച്ചിട്ടും എസ്റ്റിമേറ്റിലെ അപാകത മൂലം, ഫണ്ടു തികയാതെ, ലോണ്‍ട്രി ഫാക്ടറിക്കു സമീപം നിര്‍മാണം നിലച്ചു. ഇതോടെ ഉപ്പുതറ വരെയുള്ള 1850 മീറ്റര്‍ റോഡ് തകര്‍ന്നു കിടക്കുകയായിരുന്നു . തുടര്‍ന്ന് റോഡ് പണിയാന്‍ വാഴൂര്‍ സോമന്‍ എം.എല്‍.എ -റീ ബില്‍ഡു കേരളയില്‍ 50 ലക്ഷം രൂപ അനുവദിച്ച് കരാര്‍ നല്‍കി.നിര്‍മിതി കേന്ദ്രത്തിനായിരുന്നു നിര്‍മാണ ചുമതല. എന്നാല്‍ രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പണി എങ്ങുമെത്തിയില്ല. തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് മെറ്റല്‍ ഇറക്കി, അതും കഴിഞ്ഞു ഒരു വര്‍ഷം കൂടി കഴിഞ്ഞപ്പോഴാണ് നിര്‍മാണം ആരംഭിച്ചത്. ഇളകിയ മെറ്റലില്‍ തെന്നി വീണ് നിരവധി കാല്‍നടയാത്രക്കാര്‍ക്കും പരിക്കു പറ്റിയിട്ടുണ്ട്. ഒപ്പം പൊടി ഉയരുന്നതതോടെ പ്രദേശവാസികളും പ്രതിസന്ധിയിലാണ്. വാഗമണ്ണിലേക്ക് അടക്കം കടന്നുപോകാന്‍ സാധിക്കുന്ന എളുപ്പമാര്‍ഗം കൂടിയാണിത്. പശു പാറയിലേക്ക് അടക്കം ബസ് റൂട്ടും ഇതുവഴിയാണ് . അടിയന്തരമായി പാത ടാര്‍ ചെയ്യാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
What's Your Reaction?