നിരപ്പേക്കട ഫാര്‍മര്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡിന്റെ നേതൃത്വത്തില്‍ മേഖല കര്‍ഷക സമ്മേളനം
നിരപ്പേക്കട ഫാര്‍മര്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡിന്റെ നേതൃത്വത്തില്‍ മേഖല കര്‍ഷക സമ്മേളനം

ഇടുക്കി: അയ്യപ്പന്‍കോവില്‍ നിരപ്പേക്കട ഫാര്‍മര്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡിന്റെ നേതൃത്വത്തില്‍ മേഖല കര്‍ഷക സമ്മേളനം നടന്നു. ശാന്തന്‍പാറ കൃഷിവിജ്ഞാപന്‍ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ സുധാകര്‍ സുന്ദര്‍രാജ് കര്‍ഷകര്‍ക്ക് ക്ലാസ്സുകള്‍ നയിച്ചു.
കടുത്ത വേനലില്‍ കരിഞ്ഞുണങ്ങിയ ഏലം കൃഷിയെ ഏതൊക്കെ രീതിയില്‍ പുനരുദ്ധരിക്കാന്‍ കഴിയും എന്നതിനെപ്പറ്റിയുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക, കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ തരണം ചെയ്യാന്‍ കര്‍ഷകരെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. കമ്പനി ഡയറക്ടര്‍മാരായ ബെര്‍ലി ജോസഫ്, ജോസ്ലിന്‍ ബിജു, മേഴ്‌സി ജോര്‍ജ്, കെ. എസ് ജോസഫ്, ജിബിന്‍ ജോര്‍ജ് തുടങ്ങിയവര്‍ സെമിനാറിന് നേതൃത്വം നല്‍കി.
What's Your Reaction?






